
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ബാക്കു: ലോക ഫുട്ബോളിലെ വന്‍ശക്തിയായ അര്‍ജന്റീനയെ 4-1ന് തകര്‍ത്ത് മിനി ലോകകപ്പില്‍ യുഎഇക്ക് വിസ്മയിപ്പിക്കുന്ന വിജയം. ഇതോടെ ഏകജയം മാത്രമുള്ള യുഎഇ മൂന്ന് പോയിന്റോടെ ആദ്യ റൗണ്ട് മത്സരം പൂര്‍ത്തിയാക്കി. വേള്‍ഡ് മിനി ഫൂട്ബോള്‍ ഫെഡറേഷന്റെ (ഡബ്ല്യൂഎംഎഫ്) ആഭിമുഖ്യത്തില്‍ ബാക്കുവില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 32 ടീമുകളാണ് മാറ്റുരക്കുന്നത്. ഗ്രൂപ്പ് ജിയില്‍ കഴിഞ്ഞ മത്സരത്തില്‍ യുഎഇ ചെക്ക് റിപ്പബ്ലികിനോട് ഒമ്പതിനെതിരെ രണ്ടു ഗോളുകളുടെ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അതിനു മുമ്പ് ജോര്‍ജിയക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് യുഎഇ തോറ്റത്. ഗ്രൂപ്പ് ജിയില്‍ നിന്ന് ചെക്റിപ്പബ്ലിക്കും ജോര്‍ജിയയും നേരത്തെ തന്നെ റൗണ്ട് ഓഫ് 16ല്‍ കടന്നിരുന്നു.
അതേസമയം ഗ്രൂപ്പ് ഇയില്‍ തായ്ലന്റ് ആധിപത്യം തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ അവര്‍ കോസ്റ്റാറിക്കയെ 4-1നാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഏഴു പോയിന്റുമായി അവര്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് എഫില്‍ നിന്ന് ബോസ്നിയയും ഹെര്‍സഗോവിനയും പോളണ്ടും റൗണ്ട് ഓഫ് 16ലേക്ക് യോഗ്യത നേടി. എല്ലാവര്ക്കും അഞ്ചു വീതം പോയിന്റുകളാണുള്ളത്. അവസാന ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ 1-1 സമനിലയ്ക്ക് ശേഷം ഗോള്‍ വ്യത്യാസത്തിന്റെ ആനുകൂല്യത്തിലാണ് ബോസ്നിയ ഗ്രൂപ്പില്‍ മുന്നിലെത്തിയത്. അസര്‍ബൈജാനിലെ ബാക്കുവില്‍ നടക്കുന്ന മിനി ലോകകപ്പിന്റെ ഫൈനല്‍ ജൂണ്‍ ഒന്നിനാണ്.