
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ജൂണ്‍ അഞ്ചിന് വ്യാഴാഴ്ചയായിരിക്കും അറഫാദിനം
അബുദാബി: മാസപ്പിറവി ദൃശ്യമായതോടെ യുഎഇയില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ ആറിന് വെള്ളിയാഴ്ച ബലിപെരുന്നാളുമായിരിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ കോടതി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചിന് വ്യാഴാഴ്ചയായിരിക്കും അറഫാദിനം. ഒമാനിലാണ് ആദ്യം മാസപ്പിറവി ദൃശ്യമായത്. പിന്നീട് സഊദി അറേബ്യയും ദുല്‍ഹിജ്ജ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകിരിച്ചു. ശേഷമാണ് യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ടിന്റെ സ്ഥിരീകരണമുണ്ടായത്. മാസപ്പിറവി ദര്‍ശനത്തിനായി യുഎഇയില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരുന്നു. എന്നാല്‍ ശക്തമായ മൂടല്‍മഞ്ഞ് മാസപ്പിറവി കാണുന്നതിന് ഏറെ നേരം തടസം സൃഷ്ടിച്ചു. ഇന്നലെ യുഎഇ ഫത്വ കൗണ്‍സില്‍ മാസപ്പിറ നിരീക്ഷിക്കാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഈ അവസരത്തില്‍ പ്രിയപ്പെട്ട രാഷ്ട്രത്തിനും ജനങ്ങള്‍ക്കും എല്ലാ അനുഗ്രഹങ്ങളും സമൃദ്ധിയും സന്തോഷവും നല്കാന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്നുവെന്ന്
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എന്നിവര്‍ പറഞ്ഞു.
സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്സിലെ ഭരണാധികാരികളും,വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇയിലെ ജനങ്ങള്‍ക്കും മുഴുവന്‍ ലോകജനതയ്ക്കും ആശംസകളറിയിച്ചു.