സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

അല്‍ഐനില്‍: യുഎഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും അടയാളപ്പെടുത്തുന്ന എമിറേറ്റ്സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും ഇന്ന് മുതല്‍ അല്‍ഐനിലെ അഡ്നോക് സെന്ററില്‍ നടക്കും. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം 31ന് സമാപിക്കും. യുഎഇയുടെ കാര്‍ഷിക മേഖലയെ കൂടുതല്‍ ശക്തിയോടെയും ശാസ്ത്രീയമായും മുന്നോട്ട് കൊണ്ടുപോകുന്നതിനും സുസ്ഥിര കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ ദീര്‍ഘകാല ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനുമാണ് സമ്മേളനം. ഭരണാധികാരികളും കാര്‍ഷിക വിദഗ്ധരും നിക്ഷേപകരും വ്യവസായ പ്രമുഖരും ചതുര്‍ദിന സമ്മേളനത്തിലും കാര്‍ഷിക പ്രദര്‍ശനത്തിലും പങ്കെടുക്കും.
അഡ്നോക് സെന്ററിലെ ഇന്‍ഡോര്‍,ഔട്ട്ഡോര്‍ വേദികളില്‍ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നാലു ദിവസങ്ങളിലായി ആയിരക്കണക്കിന് സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ സമര്‍പ്പിത കാര്‍ഷിക കേന്ദ്രീകൃത പരിപാടി എന്ന നിലയില്‍ യുഎഇയുടെ കാര്‍ഷിക വ്യവസായത്തിന്റെ വികസനം വേഗത്തിലാക്കുന്നതിനും സുസ്ഥിര കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയിലേക്ക് മികച്ച സംഭാവന നല്‍കുന്നതിനും സമ്മേളനം ഗുണം ചെയ്യും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശന-വ്യാപാര വേദിയാണ് അല്‍ ഐനില്‍ ഒരുങ്ങിയിട്ടുള്ളത്. ലോകോത്തര നിലവാരത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി വന്‍ വിജയമാക്കാന്‍ അല്‍ ഐന്‍ അഡ്നോക് സെന്ററില്‍ സംഘാടകര്‍ക്കൊപ്പം പ്രത്യേക ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
സന്ദര്‍ശകരുടെ ഒഴുക്ക് നിയന്ത്രിക്കാനും പ്രവേശനം സുഗമമാക്കുന്നതിനും വേണ്ടി ഓപ്പറേഷന്‍സ് ടീം വേദികളുടെ ലേഔട്ട് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉയര്‍ന്ന സുരക്ഷയും കാര്യക്ഷമതയും സംഘാടകര്‍ ഉറപ്പുവ രുത്തിയിട്ടുണ്ട്.