സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ദുബൈ: യുഎഇയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു വിദേശ ബാങ്കുകളുടെ ശാഖകള്‍ക്കെതിരെ സെന്‍ട്രല്‍ ബാങ്ക് കനത്ത പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമങ്ങള്‍ അനുസരിച്ചാണ് ശിക്ഷിച്ചത്. ഒരു ബാങ്കിന് 10,600,000 ദിര്‍ഹവും മറ്റൊരു ബാങ്കിന് 7,500,000 ദിര്‍ഹവുമടക്കം 18,100,000 ദിര്‍ഹം പിഴ ചുമത്തി. യുഎഇ സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) നടത്തിയ പരിശോധനകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ,തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകള്‍ക്കും ധനസഹായം നല്‍കുന്നതിനുള്ള ചട്ടക്കൂട് ലംഘിക്കല്‍ എന്നിവ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്. ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ നിയമംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു എക്സ്ചേഞ്ച് ഹൗസിന് 200 മില്യണ്‍ ദിര്‍ഹമും ഒരു ബ്രാഞ്ച് മാനേജര്‍ക്ക് 500,000 ദിര്‍ഹമും പിഴ ചുമത്തിയിരുന്നു.


