
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ജൂണ്‍ രണ്ടു മുതല്‍ ദുബൈയില്‍ വാഹനങ്ങളുടെ പരിശോധനയ്ക്ക് മുന്‍കൂട്ടിയുള്ള ബുക്കിങ് നിര്‍ബന്ധമാക്കി. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ‘ആര്‍ടിഎ ദുബൈ’ ആപ്പിലും വെബ്സൈറ്റിലും വാഹന പരിശോധന അപ്പോയിന്റ്മെന്റിന് ബുക്ചെയ്യാം. എമിറേറ്റിലുടനീളമുള്ള സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലെ എല്ലാ വാഹന പരിശോധനകള്‍ക്കും ഇത് നിര്‍ബന്ധമായിരിക്കും. മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ വരുന്ന ഉപഭോക്താക്കള്‍ 100 ദിര്‍ഹം അധികം നല്കിയാല് മാത്രമെ വാഹന പരിശോധന സാധ്യമാകുകയുള്ളു. ഈ സേവന ഫീസിനു വിധേയമായി 19 കേന്ദ്രങ്ങളില്‍ വാക്ക്-ഇന്‍ സേവനം ലഭ്യമാകും.കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അല്‍ ഖിസൈസിലെയും അല്‍ ബര്‍ഷയിലെയും തസ്ജീല്‍ കേന്ദ്ര ങ്ങളില്‍ മാത്രമായി ആരംഭിച്ച സേവനത്തിന്റെ ആദ്യഘട്ടം ഉപഭോക്താക്കളുടെ സമയവും പരിശ്രമവും ലാഭിക്കുന്നതിന് ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിപുലീകരിക്കുന്നത്. സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനും വാഹന പരിശോധനകള്‍ക്കുള്ള കാത്തിരിപ്പ് സമയം കുറച്ചു ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്താനുമാണ് ആര്‍ടിഎ ലക്ഷ്യമിടുന്നത്. ആറുമാസംനീണ്ട ആദ്യപരീക്ഷണ ഫലങ്ങള്‍ അല്‍ ഖിസൈസ്,അല്‍ ബര്‍ഷ കേന്ദ്രങ്ങളിലെ വാഹന പരിശോധന സേവനങ്ങള്‍ക്കായുള്ള ശരാശരി ഉപഭോക്തൃ കാത്തിരിപ്പ് സമയത്തില്‍ ഏകദേശം 46 ശതമാനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.