അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

ദുബൈ: ദുബൈ ഫിറ്റ്നസ് ചലഞ്ച് (ഡിഎഫ്സി) നവംബര്‍ ഒന്നു മുതല്‍ 30 വരെ നടക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ 2017ല്‍ ആരംഭിച്ച ഫിറ്റ്നസ് ചലഞ്ചിലൂടെ ദുബൈയെ ലോകത്തിലെ ഏറ്റവും സജീവമായ ആരോഗ്യ നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ഇതുവരെ എട്ടു പതിപ്പുകളിലായി 13 ദശലക്ഷത്തിലധികം ആളുകളാണ് ദുബൈ ഫിറ്റ്നസ് ചലഞ്ചില്‍ പങ്കെടുത്തത്. ‘2025 കമ്മ്യൂണിറ്റി വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍, എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും സുഹൃത്തുക്കളെയും കുടുംബങ്ങളെയും സംഘടനകളെയും ആരോഗ്യകരവും കൂടുതല്‍ സജീവവുമായ ജീവിതശൈലിയുടെ ഒന്നിപ്പിക്കുമെന്ന് പ്രഖ്യാപന ചടങ്ങില്‍ ദുബൈ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് ചെയര്‍മാനും ദുബൈ ഫ്യൂച്ചര്‍ ഫൗണ്ടേഷന് സിഇഒയുമായ ഖല്ഫാന് ബെല്‍ഹോള്‍ പറഞ്ഞു. ഈ വര്‍ഷത്തെ ചലഞ്ചില്‍ ‘ദുബൈ യോഗ’ എന്ന പുതിയ പരിപാടി നടക്കും. നവംബര്‍ 30ന് സൂര്യാസ്തമയ യോഗ സെഷനോടെ 30 ദിവസത്തെ ചലഞ്ച് സമാപിക്കും.