
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇയിലെ 12 പ്രമുഖ മാളുകളില്‍ ഷോപ്പിങ് കാര്‍ണിവലിന് തുടക്കമായി. ലുലു ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ്സ് ലിമിറ്റഡിന് കീഴിലുള്ള പ്രമുഖ ലൈന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രോപ്പര്‍ട്ടിക്ക് കീഴിലെ മാളുകളിലാണ് വേനല്‍കാല ഷോപ്പിങ് കാര്‍ണിവല്‍ ആരംഭിച്ചത്. അബുദാബി,അല്‍ഐന്‍,അല്‍ ദഫ്ര എന്നിവിടങ്ങളിലെ മാളുകളില്‍ ആരംഭിച്ച റീട്ടെയില്‍ ഫെസ്റ്റിവല്‍ ഒരുമാസം നീണ്ടുനില്‍ക്കും. 200 ദിര്‍ഹമിന് പര്‍ച്ചേഴ്സ് ചെയ്യുന്നവര്‍ക്ക് ലഭിക്കുന്ന കൂപ്പണുകളുടെ നറുക്കെടുപ്പിലൂടെ അഞ്ച് ഷെവര്‍ലെ സ്പാര്‍ക്ക് ഇയുവി ഉള്‍പ്പെടെ വിലപ്പെട്ട സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. എക്സ്ക്ലൂസീവ് പ്രമോഷനുകള്‍,സാംസ്കാരിക ആഘോഷങ്ങള്‍,ജീവിതം മാറ്റിമറിക്കുന്ന റാഫിള്‍ ഡ്രോകള്‍ എന്നിവ സംയോജിപ്പിച്ച് മികച്ച റീട്ടെയില്‍ അനുഭവമാണ് ലൈ ന് ഇന്‍വെസ്റ്റ്മെന്റ് വാഗ്ദാനം ചെയ്യുന്നത്. സമൂഹം,സംസ്കാരം,വാണിജ്യം എന്നിവ ആഘോഷിക്കുന്ന തരത്തിലാണ് സമ്മര്‍ ഷോപ്പിംഗ് കാര്‍ണി വല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതതെന്ന് അധികൃതര്‍ പറഞ്ഞു.
12 മാളുകളിലെ ഔട്ട്ലെറ്റില്നിന്ന് ഇരുനൂറോ അതില്‍ കൂടുതലോ ചെലവഴിക്കുന്നവ ര്‍ക്ക് അവരുടെ രസീതുകള്‍ രജിസ്റ്റര്‍ ചെയ്യാനും കാമ്പയിന് ടൈറ്റില്‍ പങ്കാളിയായ ബിന്‍ ഹമൂദ ഓട്ടോ അവതരിപ്പിക്കുന്ന പുതിയ ഷെവര്‍ലെ സ്പാര്‍ക്ക് ഡിജിറ്റല്‍ റാഫിള്‍ ഡ്രോയിലുടെ സ്വന്തമാക്കാനും കഴിയും. ഇതിനുപുറമെ,പങ്കെടുക്കുന്ന മാളുകളില്‍നിന്നുള്ള എക്സ്ക്ലൂസീവ് ഓഫറുകളുള്ള ഒരു മാള്‍ പാസ്പോര്‍ട്ട് ലഭിക്കും. ഇതിലൂടെ യാത്രാ പാക്കേജുകള്‍ക്കായി നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവര്‍ക്ക് വിവിധ മാളുകളില്‍ നിന്ന് അഞ്ച് സ്റ്റാമ്പുകള്‍ ശേഖരിക്കാം.
സമ്മര്‍ ഷോപ്പിങ് കാര്‍ണിവല്‍ വേനല്‍ക്കാലത്തിന്റെ ആഘോഷം മാത്രമല്ല, സമൂഹത്തിന് ഊര്‍ജ്ജസ്വലവും പ്രതിഫലദായകവുമായ അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടിയാണെന്ന് ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് പ്രോപ്പര്‍ട്ടി ഡയരക്ടര്‍ വാജെബ് അല്‍ ഖൗരി പറഞ്ഞു. ആഗോള സാംസ്കാരിക തീമുകള്‍,ആകര്‍ഷകമായ സമ്മാനങ്ങള്‍,കുടുംബ കേന്ദ്രീകൃത വിനോദം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ലെന് ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് പ്രോപ്പര്‍ട്ടി റീട്ടെയില്‍ മേഖലയില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മാളിലും വ്യതിരിക്തമായ സാംസ്കാരിക തീം ഉണ്ടായിരിക്കും. അല്‍ വഹ്ദ മാള്‍,അല്‍ റാഹ മാള്‍,മുഷ്രിഫ് മാള്‍ എന്നിവ യൂറോപ്യന്‍ ഉത്സവങ്ങളെ ഹൈലൈറ്റ് ചെയ്യും.
അതേസമയം അല്‍ ഫോഹ് മാളും അല്‍ ഫലാഹ് സെന്‍ട്രല്‍ മാളും യുഎഇ,ജിസിസി പൈതൃകം ആഘോഷിക്കും. ഖാലിദിയ മാള്‍ ഈജിപ്ഷ്യന്‍ തീം ആണ് അവതരിപ്പിക്കുക. മദീനാ സായിദ് ഷോപ്പിങ് സെന്റര്‍ ചൈനീസ് പാരമ്പര്യങ്ങളും ഫോര്‍സാന്‍ സെന്‍ട്രല്‍ മാളും ബരാരി ഔട്ട്ലെറ്റ് മാളും മിഡില്‍ ഈസ്റ്റേ ണ് സംസ്കാരത്തെയും ജീവസുറ്റതാക്കും. മസ്യദ് മാളും അല്‍ ദഫ്ര മാളും ഏഷ്യന്‍,മിഡില്‍ ഈസ്റ്റേ ണ് അനുഭവങ്ങളുടെ മനോഹാരിതയാണ് അവതരിപ്പിക്കുകയെന്ന് ലൈന്‍ ഇന്‍വെസ്റ്റ്മെന്റ്സ് ആന്റ് പ്രോപ്പര്‍ട്ടി ജനറല്‍ മാനേജര്‍ ബിജു ജോര്‍ജ് പറഞ്ഞു.