
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഇന്നലെ വൈകുന്നേരം 5.30ന് പറന്ന വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അടിയന്തിരമായി ഇറക്കിയത്
മസ്കത്ത്: ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കു പറന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മസ്കത്തില് ഇറക്കി. ഏറെ നേരം കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതിരുന്നതിനാല്‍ ബഹളംവെച്ച യാത്രക്കാരെ ഒടുവില്‍ വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്റി അറുപതോളം പേരാണ് എയര്‍ ഇന്ത്യയുടെ കെടുകാര്യസ്ഥതയില്‍ ദുരിതത്തിലായത്. അടിയന്തിരമായി നാട്ടിലെത്തേണ്ട ആളുകളും വിമാനത്തിലുണ്ടായിരുന്നു. ദുബൈയില്‍ നിന്ന് പ്രാദേശിക സമയം 5.30നാണ് വിമാനം പുറപ്പെട്ടത്. സാങ്കേതിക പ്രശ്നം കാരണമാണ് വിമാനം ഒമാനിലിറക്കിയതെന്ന പ്രതികരണമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായത്. എന്നാല്‍ എപ്പോള്‍ തിരിച്ചു പോകാന്‍ കഴിയുമെന്നതിന് ഏറെ നേരമായിട്ടും അധികൃതര്‍ മറുപടി നല്‍കിയില്ല. മൂന്നു മണിക്കൂറിലേറെ നേരം മസ്കത്ത് എയര്‍പോര്‍ട്ടില്‍ കുടുങ്ങിക്കിടന്ന യാത്രക്കാരെ വലിയ പ്രതിഷേധത്തിനൊടുവിലാണ് ഹോട്ടലിലേക്ക് മാറ്റിയത്. ഹോട്ടലിലെത്തിയ യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കിയെങ്കിലും വിമാനം എപ്പോള്‍ പുറപ്പെടുമെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് രാത്രി വൈകിയും അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.