
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
പാര്‍ക്കുകളില്‍ തിരക്കൊഴിഞ്ഞു
അബുദാബി: അന്തരീക്ഷ താപനില ക്രമാതീതമായി ഉയര്‍ന്നതോടെ വെള്ളക്കമ്പനികള്ക്കും വര്‍ക്ഷോപ്പുകള്‍ക്കും ഇത് കൊയ്ത്തുകാലം. വാഹനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ അറ്റകുറ്റ പണികള്‍ വരുന്നത് ചൂടുകാലത്താണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തിരക്ക് മാറാത്ത ദിനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ ഗള്‍ഫ് നാടുകളിലെ വ്യവസായ നഗരിയില്‍ ജോലി ചെയ്യുന്ന വര്‍ക്ഷോപ് ജീവനക്കാര്‍ക്ക് ജോലിഭാരവും അമിതചൂടും പ്രയാസങ്ങള്‍ സൃഷ്ടിക്കന്നുണ്ട്.
ചൂട് കൂടിയതോടെ വെള്ളക്കമ്പനികള്ക്കും വന്‍തോതില്‍ ബിസിനസ് വര്‍ധിച്ചിട്ടുണ്ട്. നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും കുപ്പിവെള്ള കമ്പനികളുടെ വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്. 15 ലിറ്റര്‍ കുപ്പികളിലെ വെള്ളവിതരണം വീറും വാശിയോടെയുമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സംവിധാനമായതുകൊണ്ട് പല കമ്പനികളും വലിയ വാഗ്ദാനങ്ങളാണ് നല്‍കുന്നത്. ചെറിയ കുപ്പികളിലെ വെള്ളത്തിനും ആവശ്യാക്കാര്‍ ഏറെയാണ്. ഗ്രോസറികള്‍ തൊട്ട് വന്‍കിട ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വരെ ചെറിയ ബോട്ടില്‍ വെള്ളത്തിന് നല്ല ഡിമാന്റാണ്. രണ്ടു ദിര്‍ഹം മുതല്‍ മുകളിലേക്കുള്ള ഓഫറുകളാണ് വിവിധതരം കുപ്പിവെള്ള പാക്കറ്റുകള്‍ക്ക് നല്‍കുന്നത്. അതേസമയം വേനല്‍ കനത്തതോടെ പാര്‍ക്കുകളിലും മറ്റു വിനോദ കേന്ദ്രങ്ങളിലും തിരക്കൊഴിഞ്ഞിരിക്കുകയാണ്. മെയ് മാസം ആദ്യവാരം തന്നെ അതിശക്തമായ താപനിലയാണ് യുഎഇയില്‍ അനുഭവപ്പെട്ടത്. കഴിഞ്ഞയാഴ്ച 50 ഡിഗ്രി സെല്‍ഷ്യസാണ് ചൂട് രേഖപ്പെടുത്തിയത്. കനത്ത ചൂട് ആരംഭിച്ചതോടെയാണ് വിനോദ കേന്ദ്രങ്ങളില്‍ ആളൊഴിഞ്ഞുതുടങ്ങിയത്. ഏപ്രില്‍ അവസാനം വരെ പാര്‍ക്കുകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെട്ടിരുന്നത്. എന്നാല്‍ മെയ് പകുതിയായതോടെ പതിവില്ലാതെ ചൂട് അതിന്റെ പാരമ്യത്തില്‍ എത്തിനില്‍ക്കുകയാണ്. മുന്‍കാലങ്ങളിലൊന്നും താപനില മെയ് മാസത്തില്‍ ഇത്രയേറെ ഉയര്‍ന്നിട്ടില്ല.
ജുണ്,ജൂലൈ മാസത്തില്‍ അനുഭവപ്പെടുന്ന അന്തരീക്ഷ താപനിലയാണ് ഇത്തവണ മെയ് മാസത്തില്‍ ഉണ്ടായത്. പുറത്തു ജോലി ചെയ്യുന്നവര്‍ ഉച്ചവിശ്രമകാലം പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ്. ജൂണ്‍ പകുതിയോടെയാണ് യുഎഇയില്‍ ഉച്ചവിശ്രമം അനുവദിക്കുന്നത്. നിര്‍മാണ മേഖലകളിലും തുറസായ സ്ഥലങ്ങളിലും പണിയെടുക്കുന്നവരാണ് കൊടുംചൂട് സഹിക്കാനാവാതെ ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കുന്നത്. വാഹന യാത്രക്കാരെ,വിശിഷ്യാ ദീര്‍ഘദൂര യാത്രക്കാരെ ചൂടിന്റെ കാഠിന്യം പ്രയാസത്തിലാക്കന്നു. വാഹനങ്ങളുടെ ടയര്‍ പരിശോധിക്കുകയും കാലപ്പഴക്കമുള്ളതും അപകടസാധ്യതയുള്ളതുമാ യടയറുകള് ഉപയോഗിക്കാതിരിക്കുകയും ചെയ്യണമെന്ന് പൊലീസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.