
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: തൊഴിലുടമയും ഗാര്‍ഹിക തൊഴിലാളികളും തങ്ങളുടെ അവകാശങ്ങളെയും ഉത്ത രവാദിത്തങ്ങളെയും കുറിച്ചു ബോധവാന്മാരായിരിക്കണമെന്ന് അബുദാബി ജുഡീഷ്യറി വിഭാഗം വ്യക്തമാക്കി. പ്രസിഡന്‍ഷ്യല്‍ കോടതിയുടെ പൗര-സാമൂഹിക കാര്യ ഓഫീസ് അബുദാബി അല്‍ വത്ബ മജ്ലിസില്‍ അബുദാബി ജുഡീഷ്യല്‍ വകുപ്പ് ഒരുക്കിയ പരിപാടി തൊഴിലുടമകളുടെയും ഗാര്‍ഹിക തൊഴി ലാളികളുടെയും അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചു വിശദമായ അവബോധം നല്കി. നിയമാവബോധം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷണ ശ്രമങ്ങളെ പിന്തുണ ക്കുന്നതിനുമുള്ള അബുദാബി ജുഡീഷ്യറിയുടെ പ്രതിബദ്ധതയുടെയും നിരന്തരമായ പരിശ്രമങ്ങളുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും നിയമ സാക്ഷരത വളര്‍ത്തി യെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബുദാബി ജുഡീഷ്യല്‍ വകുപ്പ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന് നിര്‍ദേശം നല്‍കിയിരുന്നു. അബുദാബി ലേബര്‍ കോടതി ഉപമേധാവി ജസ്റ്റിസ് അലി ഹസന് അല്‍ ഹാഷിമി പ്രഭാഷണം നടത്തി.
ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ച 2022ലെ ഫെഡറല്‍ നിയമത്തെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിലും തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള കരാര്‍ ബന്ധത്തെക്കുറിച്ചുള്ള ധാരണ വര്‍ധിപ്പിക്കുന്നതിലും പരിപാടി കൂടുതല്‍ ശ്രദ്ധ ചെലുത്തി. ന്യായമായ വേതനം നിശ്ചയിക്കല്‍,ജോലി സമയം പാലിക്കല്‍,അവധി അവകാശങ്ങള്‍ തുടങ്ങിയ തൊഴിലുടമകളുടെ പ്രധാന ഉത്തരവാദിത്തങ്ങളും വീട്ടുജോലിക്കാരുടെ നിയമപരമായ ബാധ്യതകളും പരിപാടിയില്‍ പ്രത്യേകം എടുത്തുപറഞ്ഞു. തര്‍ക്കമുണ്ടായാല്‍ പാലിക്കേണ്ട ശരിയായ നിയമ നടപടിക്രമങ്ങളെക്കുറിച്ചും ഇരുവിഭാഗത്തെയും ബോധ്യപ്പെടുത്തി. പരസ്പര അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും അടിസ്ഥാനമാക്കിയുള്ള സന്തുലിത ബന്ധം ഉറപ്പാക്കണമെന്ന് നിയമവിഭാഗം വ്യക്തമാക്കി. ഇരു കക്ഷികളെയും സംരക്ഷിക്കുന്ന നിയമപരമായ ചട്ടക്കൂടിനെക്കുറിച്ചുള്ള വിശദീകരണ പ്രഭാഷണവും നടന്നു.
ഗാര്‍ഹിക തൊഴിലാളികള്‍ക്കും തൊഴിലുടമക്കും ഇടയില്‍ പലപ്പോഴും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒടുവില്‍ കോടതികളില്‍ എത്തിപ്പെടുന്ന സ്ഥിതിയുണ്ടാവാറുണ്ട്. നിയമവശങ്ങളെ കുറിച്ചുള്ള അജ്ഞതയാണ് പലപ്പോഴും ഇത്തരം അവസ്ഥയുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ നിയമങ്ങളെക്കുറിച്ചു ഇരുവിഭാഗങ്ങളിലും ബോധവത്കരണം നടത്തുന്നതിലൂടെ ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ കൂടുതല്‍ സൗഹൃദാന്തരീക്ഷം വളര്‍ത്തിയെടുക്കുവാന്‍ കഴിയും.