
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: പൊതുജന ആരോഗ്യത്തിനും സമൂഹ നന്മക്കും പുകവലി മുക്ത സമൂഹം വളര്‍ന്നുവരേണ്ടത് അനിവാര്യമാണെന്ന് അബുദാബി പൊലീസ് ബോധവത്കരണ പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ പറഞ്ഞു. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് അബുദാബി പൊലീസ് ക്രിമിനല്‍ സുരക്ഷാ വിഭാഗത്തിലെ മയക്കുമരുന്ന് വിരുദ്ധ ഡയരക്ടറേറ്റാണ് പരിപാടി സംഘടിപ്പിച്ചത്. പുകവലിയുടെ ആരോഗ്യപരവും സാമൂഹികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനും യുവാക്കളെ മോശമായ പെരുമാറ്റങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് അബുദാബി പൊലീസ് ലഹരി വിരുദ്ധ ഡയരക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു.
പുകവലിയുടെ വിപണനത്തില്‍നിന്ന് യുവയുവതലമുറയെ സംരക്ഷിക്കുന്നതിന് എല്ലാ മേഖലകളില്‍ നിന്നും യോജിച്ച ശ്രമങ്ങള്‍ ആവശ്യമാണെന്നും അത് സാമൂഹികവും ദേശീയവുമായ ഉത്തരവാദിത്തമാണെന്നും സലീം ബിന്‍ ഹാം കള്‍ച്ചറല്‍ സെന്റര്‍ ഡയരക്ടര്‍ ബോര്‍ഡ് ചെയര്മാന് ശൈഖ് മുസ്്ലിം ബിന്‍ഹാം അല്‍ അംരി പറഞ്ഞു. സമൂഹ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന വിവിധ പ്രശ്നങ്ങള്‍ക്കെതിരായ പ്രതിരോധത്തിനുള്ള സംരംഭങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു യുവജനങ്ങള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിലും പുകവലി വിപത്തില്‍നിന്നും മയക്കുമരുന്നുകളുടെ അപകടങ്ങളില്‍ നിന്നും യുവതയെ സംരക്ഷിക്കുന്നതില്‍ വലിയ പ്രാധാന്യമുണ്ടെന്നും അല്‍ഐന്‍ മേഖലാ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയരക്ടര്‍ കേണല്‍ ഡോ.സീലം ഉബൈദ് അല്‍ അംരി വ്യക്തമാക്കി. ഉത്തമ സമൂഹത്തെ കെട്ടിപ്പടുക്കുന്നതിലും അംഗങ്ങളുടെ സ്വഭാവഗുണം സംരക്ഷിക്കുന്നതിലും കുടുംബങ്ങളുടെ പങ്കിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. അതുവഴി യുവാക്കളെയും കൗമാരക്കാരെയും മയക്കുമരുന്നിന്റെ അപകടങ്ങളില്‍നിന്ന് സംരക്ഷിക്കാന്‍ കഴിയും. പുകവലി ഉണ്ടാക്കുന്ന ആരോഗ്യ അപകടങ്ങളെക്കുറിച്ചും ഹൃദയത്തിനും ധമനികള്‍ക്കും ഉണ്ടാക്കുന്ന നാശത്തെക്കുറിച്ചും അല്‍ഐന്‍ മെഡിക്ലിനിക് ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന് സ്പെഷ്യലിസ്റ്റ് ഡോ.മുഹമ്മദ് മഅ്മൂന്‍ അല്‍ സുബൈര്‍ വിശദീകരിച്ചു.
ലോകാരോഗ്യ സംഘടനയുടെ സ്ഥിതിവിവര കണക്കുകളും പുകവലിയുടെ ദോഷഫലങ്ങള്‍,വ്യക്തികളില്‍ ചെലുത്തുന്ന സ്വാധീനം,അനന്തര ഫലമായുണ്ടാകുന്ന വൈകല്യം,സമൂഹവുമായുള്ള ഇടപെടലിനെ പരിമിതപ്പെടുത്തുന്ന മാനസിക സമ്മര്‍ദം എന്നിവയെക്കുറിച്ചു നാഷണല്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ ഡോ.അലന് മുഹമ്മദ് ഹമാദ സംസാരിച്ചു. ദോഷകരമായ ഈ ശീലം തടയുന്നതിന് സ്കൂളുകളിലും കമ്മ്യൂണിറ്റി കൗണ്‍സിലുകളിലും ബോധവത്കരണ പരിപാടികള്‍ ശക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സിഗരറ്റ് വില്പന നിയന്ത്രിക്കുന്നതിനുള്ള സംവിധാനം കര്‍ശനമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. കുട്ടികളില്‍ മൂല്യാധിഷ്ഠിത ശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും പുകവലി ഉപേക്ഷിക്കാന്‍ ശരിയായ തീരുമാനമെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിലും മാതാപിതാക്കളുടെ പ്രാധാന്യം സോഷ്യല്‍ സ്പെഷ്യലിസ്റ്റ് യുംന അല്‍ ഷര്‍ഖി അല്‍ അംരി വിശദീകരിച്ചു. ആരോഗ്യകരമായ ജീവിതശൈലിയും പുകവലി രഹിത അന്തരീക്ഷവും പിന്തുടരുന്ന,ചിന്തിക്കുന്ന,പുകവലി വിരുദ്ധ ബോധമുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിന്, അവര്‍ക്ക് പ്രയോജനകരമായ രീതിയില്‍ അവരുടെ ഒഴിവുസമയം ചെലവഴിക്കാന്‍ യുംന അല്‍ ഷര്‍ഖി ആവശ്യപ്പെട്ടു.
പുകവലിയുടെ അപകടങ്ങളെക്കുറിച്ചും തടയാനുള്ള വഴികളെക്കുറിച്ചും വിദ്യാര്‍ഥികളെയും പങ്കെടുത്തവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന് ബോധവത്കരണ മത്സരങ്ങള്‍ നടത്തി. ഇ സിഗരറ്റുകള്‍ ഉപയോഗിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവത്കരിക്കുന്നതിലും സ്കൂള്‍ പരിതസ്ഥിതിയില്‍ സല്‍സ്വഭാവം പ്രോത്സാഹിപ്പിക്കുന്നതിലും സായിദ് സെന്‍ട്രല്‍ ലൈബ്രറി പങ്കാളികളായി. അല്‍ഐന്‍ സലീം ബിന്‍ ഹാം സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ചെയര്മാന് ശൈഖ് മുസ്ലിം ബിന്‍ ഹാം അല്‍ അംരി,വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള പ്രഭാഷകര്‍,പ്രമുഖ വ്യക്തികള്‍,നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു.