
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
സാങ്കേതിക തകരാര്‍ മൂലമാണ് ദുബൈ-കൊച്ചി വിമാനം മസ്കത്തില് ഇറക്കിയത്
മസ്കത്ത്: സാങ്കേതിക തകരാറിനെ തുടര്‍ന്ന് മസ്കത്ത് എയര്പോര്ട്ടിലിറക്കിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരെ വിവിധ വിമാനങ്ങളിലായി നാട്ടിലെത്തിച്ചു. കോഴിക്കോട്,കൊച്ചി,തിരുവനന്തപുരം എന്നിവടങ്ങളിലേക്കുള്ള വിമാനങ്ങളിലാണ് യാത്രക്കാരെ എത്തിച്ചത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ സൗകര്യവും ഒരുക്കിക്കൊടുത്തിരുന്നു. എന്നാല്‍ നാട്ടിലെത്തിയ ആളുകളുടെ ലഗേജ് ലഭിച്ചില്ലെന്നും ലഗേജിനെ കുറിച്ച് കൃത്യമായ വിവരമില്ലെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. ഇന്നലെ പ്രാദേശിക സമയം വൈകുന്നേരം 5.30ന് ദുബൈയില്‍ നിന്നും കൊച്ചിയിലേക്കു പറന്ന എയര്‍ഇന്ത്യ എക്സ്പ്രെസ് വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്ന് ആറരയ്ക്ക് മസ്കത്ത് എയര്‍പോര്‍ട്ടില്‍ ഇറക്കുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും വിമാനം പറയുന്നയരാത്തതില് പരിഭ്രാന്തരായ യാത്രക്കാര്‍ ബഹളംവെച്ചതോടെ അധികൃതര്‍ യാത്രക്കാരെ എയര്പോര്ട്ടിലിറക്കുകയായിരുന്നു. മണിക്കൂറുകളോളം വിമാനത്താവളത്തിലിരുന്ന യാത്രക്കാര്‍ ഒടുവില്‍ പ്രതിഷേധിച്ചപ്പോഴാണ് ഇന്നലെ രാത്രി അവരെ ഹോട്ടലുകളിലേക്ക് മാറ്റിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറ്റി അറുപതോളം ആളുകളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ തന്നെ അടിയന്തിരമായി നാട്ടിലെത്തേണ്ടവരുമുണ്ടായിരുന്നു. ഏകദേശം മൂന്നു മണിക്കൂറിലധികം നേരമാണ് യാത്രക്കാര്‍ ഒമാനില്‍ കുടുങ്ങിയത്. എയര്‍ ഇന്ത്യയുടെ കടുത്ത അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.