
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: യുഎഇയിലെ പ്രത്യേകിച്ച് ദുബൈയിലെയും അബുദാബിയിലെയും വിമാനത്താവളങ്ങള്‍ ഡിജിറ്റല്‍ കാര്യക്ഷമതയില്‍ ലോകത്തുതന്നെ ഏറെ മുന്നിലാണെന്ന് വ്യോമഗതാഗത ഐടി,കമ്മ്യൂണിക്കേഷന്‍സ് മേഖലയിലെ ആഗോള വിദഗ്ധനും മിഡില്‍ ഈസ്റ്റ് ആന്റ് ആഫ്രിക്ക (എംഇഎ) പ്രസിഡന്റുമായ സലീം ബൗറി പറഞ്ഞു. എമിറേറ്റ്സ് വാര്‍ത്താ ഏജന്‍സിക്ക് (വാം) നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിമാനത്താവളങ്ങളില്‍ നവീകരണം,കാര്യക്ഷമത,യാത്രക്കാരുടെ അനുഭവം എന്നിവയില്‍ പുതിയ ആഗോള മാനദണ്ഡങ്ങളെല്ലാം സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ധിച്ചുവരുന്ന യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിലും സമ്പൂര്‍ണ ഡിജിറ്റലൈസേഷനോടെയും അത്യാധുനിക സാങ്കേതിക വിദ്യകളോടെയും എല്ലാ വെല്ലുവിളികളെയും അതിജയിക്കാന്‍ വിമാനത്താവളങ്ങളെ സജ്ജമാക്കിയ യുഎഇയുടെ പ്രതിബദ്ധതയെയും അദ്ദേഹം പ്രശംസിച്ചു. അബുദാബിയിലെ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ബയോമെട്രിക് ഐഡന്റിറ്റി പ്രോസസിംഗിന് പൂര്‍ണമായും സംയോജിത പ്ലാറ്റ്ഫോമായ സ്മാര്‍ട്ട് ട്രാവല്‍ സിസ്റ്റം നടപ്പിലാക്കിയത് ഏറെ ശ്രദ്ധേയമാണ്. യുഎഇ വിമാനത്താവളങ്ങളുടെ സവിശേഷമായ ആവശ്യങ്ങളും അവസരങ്ങളും മനസിലാക്കുന്നതിനും അനുയോജ്യമായ സാങ്കേതിക പരിഹാരങ്ങള്‍ നല്‍കുന്നതിനും യുഎഇ വിമാനത്താവളങ്ങളുമായി എസ്ഐടിഎ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബൗറി പറഞ്ഞു. വര്‍ധിച്ചുവരുന്ന അന്താരാഷ്ട്ര വിമാനങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള വിമാനത്താവള ശേഷി കൂട്ടുന്നതിനൊപ്പം ഈ സംവിധാനം തിരക്കും കാത്തിരിപ്പ് സമയവും കുറയ്ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 2024ല്‍ സായിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വിമാന ഗതാഗതത്തില്‍ ശക്തമായ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. ഈ കുതിച്ചുചാട്ടത്തിനൊപ്പം നില്ക്കാന് ഡിജിറ്റല്‍ പരിഹാരങ്ങള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.