
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ബലി പെരുന്നാള്‍ അവധി ദിനങ്ങളിലെ വിവിധ പൊതുസേവനങ്ങള്‍ക്കുള്ള ഔദ്യോഗിക സേവന സമയം പ്രഖ്യാപിച്ചു. ക്രമീകരിച്ച സമയക്രമം കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകള്‍,പൊതുഗതാഗത സേവനങ്ങള്‍,പാര്‍ക്കിങ് സോണുകള്‍, വാഹന പരിശോധനാ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് ബാധകമാണ്. വ്യാഴാഴ്ച മുതല്‍ ജൂണ്‍ മുതല്‍ ഞായറാഴ്ച വരെ പൊതുപാര്‍ക്കിങ് സൗജന്യമായിരിക്കും. എല്ലാ ആര്‍ടിഎ കസ്റ്റമര്‍ ഹാപ്പിനസ് സെന്ററുകളും അടച്ചിടും.
എന്നാല്‍ ദേര ഉമ്മു റമൂലിലെ സ്മാര്‍ട്ട് കസ്റ്റമര്‍ ഹാപ്പിനസ് സെന്ററില്‍ 24 മണിക്കൂറും സേവനം തുടരുമെന്നും ആര്‍ടിഎ അറിയിച്ചു. സാങ്കേതിക പരിശോധന,സേവന കേന്ദ്രമായ അല്‍ ബര്‍ഷയിലെ ആര്‍ടിഎ ഹെഡ് ഓഫീസ് വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ അവധിയായിരിക്കും. തസ്ജീല്‍ അല്‍തവാര്‍,ഓട്ടോപ്രോ അല്‍മന്‍ഖൂല്‍,തസ്ജീല്‍ അല്‍അവീര്‍,അല്‍ യലായിസ്,ഷാമില്‍ മുഹൈസിന എന്നിവിടങ്ങളില്‍ ഞായറാഴ്ച സാങ്കേതിക പരിശോധന ലഭ്യമാകും. ജൂണ്‍ ഒമ്പതിന് എല്ലാ കേന്ദ്രങ്ങളും സാധാരണ പ്രവര്‍ത്തന സമയത്ത് തുറക്കുമെന്നും ആര്‍ടിഎ അറിയിച്ചു.
നാളെ മുതല്‍ ശനിയാഴ്ച വരെ ദുബൈ മെട്രോയുടെ റെഡ്,ഗ്രീന്‍ ലൈനുകളിലെ എല്ലാ സ്റ്റേഷനുകളും രാവിലെ അഞ്ചു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. നാളെ മുതല്‍ ശനിയാഴ്ച വരെ ട്രാം സര്‍വീസുകള്‍ രാവിലെ ആറു മണി മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ സര്‍വീസ് നടത്തും. ദുബൈയിലെ പൊതു ബസുകളുടെ പെരുന്നാള്‍ അവധിക്കാലത്തെ താല്കാലിക ഷെഡ്യൂളുകള്‍ കാണുന്നതിന് എസ്ഹൈല് ആപ്പ് ഉപയോഗിക്കണമെന്ന് ആര്‍ടിഎ വ്യക്തമാക്കി. അല്‍ ഗുബൈബ മുതല്‍ അബുദാബി വരെയുള്ള റൂട്ട് ഇ100 നാളെ മുതല്‍ 8 വരെ താല്‍ക്കാലികമായി അടച്ചിടും. യാത്രക്കാര്‍ക്ക് ഇബ്നു ബത്തൂത്ത ബസ് സ്റ്റേഷനില്‍ നിന്ന് അബുദാബിയിലേക്കുള്ള റൂട്ട് ഇ 101 ഉപയോഗിക്കാം. റൂട്ട് ഇ102 അല്‍ ജാഫിലിയ ബസ് സ്റ്റേഷനില്‍ നിന്ന് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നേരിട്ട് സര്‍വീസ് നടത്തും. ഇബ്നു ബത്തൂത്ത,മുസഫ സ്റ്റോപ്പുകള്‍ ഒഴിവാക്കുമെന്നും ആര്‍ടിഎ അറിയിച്ചു.