
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദോഹ: ഖത്തര്‍ കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നവോത്സവ് 2കെ24 കലാ,കായിക മത്സരങ്ങളില്‍ 122 പോയിന്റ് നേടി കോഴിക്കോട് ജില്ലാ കെഎംസിസി ഓവറോള്‍ ചാമ്പ്യന്മാരായി. 110 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനവും 105 പോയിന്റോടെ മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തൃശ്ശൂര്‍(40),കാസര്‍കോട് (37),കണ്ണൂര്‍(34),അല്‍ഖോര്‍ (11) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പോയിന്റ് നില. 2024 ഡിസംബറില്‍ ആരംഭിച്ച മത്സരങ്ങളില്‍ എട്ട് ജില്ലാ,ഏരിയ ടീമുകളാണ് മാറ്റുരച്ചത്. ഓള്‍ഡ് ഐഡിയല്‍ സ്കൂളില്‍ നടന്ന സമാപന മത്സരങ്ങളുടെ കലാശക്കൊട്ടില്‍ പ്രേക്ഷകരുടെ നിറസാന്നിധ്യവും മത്സരങ്ങളുടെ വൈവിധ്യവും ശ്രദ്ധേയമായി.
മോണോ ആക്ട്,സംഘഗാനം,ദഫ് മുട്ട്,മാപ്പിളപ്പാട്ട്,മുട്ടിപ്പാട്ട്,കോല്‍ക്കളി,വട്ടപ്പാട്ട്,സ്കിറ്റ് എന്നീ മത്സരങ്ങളാണ് സമാപനദിവസം അരങ്ങേറിയത്. 2024 നവംബര്‍ 16ന് ഐസിസി അശോക ഹാളില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഉദ്ഘാടനം ചെയ്ത നവോത്സവ് 2കെ24ല്‍ സംസ്ഥാന കമ്മിറ്റിയുടെയും സബ് കമ്മിറ്റികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നടന്നു. ക്രിക്കറ്റ്,ഫുട്ബോള്‍,ബാഡ്മിന്റണ്‍,വടംവലി,മാര്‍ച്ച്പാസ്റ്റ്, ട്രാക്ക് ആന്റ് ഫീല്‍ഡ് കായിക മത്സരങ്ങളും നടന്നു. സംസ്ഥാന വൈസ് പ്രസിഡണ്ടായിരുന്ന കെ.മുഹമ്മദ് ഈസയുടെ നിര്യാണത്തോടെ നിര്‍ത്തിവച്ച നവോത്സവ് ഏപ്രിലിലാണ് പുനരാരംഭിച്ചത്. മത്സരങ്ങളുടെ നടത്തിപ്പിന് സംഘാടക സമിതിയാണ് മേല്‍നോട്ടം വഹിച്ചത്.
സമാപന സംഗമത്തില്‍ സംസ്ഥാന ഭാരവാഹികളായ ഡോ.അബ്ദുസ്സമദ്,സലീം നാലകത്ത്,പിഎസ്എം ഹുസൈന്, അന്‍വര്‍ ബാബു,പികെ അബ്ദുറഹീം,ടിടികെ ബഷീര്‍,ആദംകുഞ്ഞി,അബൂബക്കര്‍ പുതുക്കുടി,സിദ്ദീഖ് വാഴക്കാട്,അഷ്റഫ് ആറളം,അലി മൊറയൂര്‍,താഹിര്‍ താഹക്കുട്ടി,വിടിഎം സാദിഖ്,സല്മാന് എളയടം,സമീര്‍ മുഹമ്മദ്,ഫൈസല്‍ കേളോത്ത്,നവോത്സവ് സംഘാടക സമിതി ഭാരവാഹികള്‍ നേതൃത്വം നല്കി. ഉപദേശക സമിതി ചെയര്മാന് എംപി ഷാഫി ഹാജി,എസ്എഎം ബഷീര്‍, പിവി മുഹമ്മദ് മൗലവി,സംഘാടക സമിതി അംഗങ്ങള്‍, വിവിധ ജില്ലാ, ഏരിയ,മണ്ഡലം,പഞ്ചായത്ത്,മുനിസിപ്പല്‍,സബ് കമ്മിറ്റി ഭാരവാഹികള്‍,കൗണ്‍സിലര്‍മാര്‍,പ്രവര്‍ത്തകര്‍,കുടുംബാംഗങ്ങള്‍ പങ്കെടുത്തു.