
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഹജ്ജ് കര്‍മത്തിന് പോകുന്ന തീര്‍ത്ഥാടകരെ അബുദാബി പൊലീസ് പൂക്കള്‍ സമ്മാനിച്ച് യാത്രയയപ്പ് നല്കി. അബുദാബി വിമാനത്താവളവുമായി സഹകരിച്ചാണ് ഹാജിമാര്‍ക്ക് പൊലീസ് യാത്രയയപ്പ് നല്‍കിയത്. തീര്‍ത്ഥാടകര്‍ക്ക് സന്തോഷം നല്‍കുന്നതിനും വിജയകരവും സുരക്ഷിതവുമായ യാത്ര ആശംസിക്കുന്നതിനുമായിരുന്നു ചടങ്ങ്. അബുദാബി പൊലീസിന്റെ യാത്രയയപ്പിന് തീര്‍ത്ഥാടകര്‍ നന്ദിയും കടപ്പാടും അറിയിച്ചു. ട്രാഫിക് ആന്റ് സെക്യൂരിറ്റി പട്രോള്‍സ് ഡയരക്ടറേറ്റിലെ ബോധവത്കരണ വിഭാഗമാണ് ഹാജിമാരെ യാത്രയയച്ചത്.