
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അഞ്ചുപതിറ്റാണ്ടുകളായി അബുദാബി മാര്‍ത്തോമ്മാ ഇടവകയിലെ ആരാധനകളെ സംഗീതസാന്ദ്രമാക്കുന്ന അബുദാബി മാര്‍ത്തോമ്മാ ഇടവക ഗായകസംഘം സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ എട്ടിന് തുടങ്ങും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ മുസഫ ദേവാലയത്തില്‍ വിശുദ്ധ ആരാധനയ്ക്ക് ശേഷം ആരഭിക്കും. മലങ്കര മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷന്‍ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ഇടവക വികാരി റവ.ജിജോ സി ഡാനിയേല്‍ അധ്യക്ഷനാകും. സഹവികാരി റവ.ബിജോ എ തോമസ് സന്ദേശം നല്‍കും.
സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമായും നാലു കര്‍മപദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്. ചികിത്സ,നിര്‍ധനരുടെ വിവാഹം,വിദ്യാഭ്യാസം എന്നീ മേഖലകളില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കും. കൂടാതെ മിഷന് രംഗത്തും ആവശ്യമായ സഹായങ്ങള്‍ ചെയ്യും. അശരണരെയും ആലംബഹീനരെയും ഹൃദയ ത്തോട് ചേര്‍ത്തുനിര്‍ത്തിയ ക്രിസ്തുവിന്റെ കനിവിന്റെ കരങ്ങളാകാന്‍ ഇടവക ഗായസംഘം ജൂബിലി പദ്ധതികളിലൂടെ ലക്ഷ്യമിടുന്നുവെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സംഗീത സന്ധ്യ,എക്യൂമിനിക്കല്‍ സംഗമം,ഈസ്റ്റര്‍ കരോള്‍ തുടങ്ങിയ പരിപാടികളും നടക്കും.
റവ.ജിജോ സി.ഡാനിയേല്‍ (പ്രസിഡന്റ്),റവ.ബിജോ എ തോമസ്(വൈസ് പ്രസിഡന്റ്),റിനോഷ് മാത്യു വര്‍ഗീസ്(ജനറല്‍ കണ്‍വീനര്‍),റോയ് ജോര്‍ജ് (പ്രോജക്ട്),സുനില്‍ തോമസ്(ഫിനാന്‍സ്),നോയല്‍ ജി.ഡാനിയല്‍(പ്രോഗ്രാം), സിജി ജോര്‍ജ്(പബ്ലിസിറ്റി),ഷൈല മനോജ്(റിസപ്ഷന്),ജെനി ജോണ്‍(പ്രയര്‍ സെല്‍),ഏബല്‍ ബിജു മാത്യു(സെക്രട്ടറി),പ്രിന്‍സി ചാള്‍സ്(ലേഡീസ് സെക്രട്ടറി),ഫിലിപ്പ് കെ.മാത്യു(ക്വയര്‍ മാസ്റ്റര്‍),സച്ചിന് ഇട്ടി കോശി(അസിസ്റ്റന്റ് ക്വയര്‍ മാസ്റ്റര്‍),അജിന് സാം കോശി(അസിസ്റ്റന്റ് ക്വയര്‍ മാസ്റ്റര്‍) എന്നിവരടങ്ങുന്ന പ്രവര്‍ത്തക സമിതിയാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് റവ.ജിജോ സി.ഡാനിയേല്‍,വൈസ് പ്രസിഡന്റ് റവ.ബിജോ എ തോമസ്,ജനറല്‍ കണ്‍വീനര്‍ റി നോഷ് മാത്യു വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.