
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
കുവൈത്ത് സിറ്റി: കൈക്കൂലി വാങ്ങാന്‍ ശ്രമിക്കവേ പിടിയിലായ രണ്ടു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുവൈത്ത് ക്രിമിനല്‍ കോടതി 10 വര്‍ഷം വീതം തടവ് ശിക്ഷ വിധിച്ചു. നാലു ലക്ഷം കുവൈത്തി ദിനാര്‍ പിഴയും സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നിന്ന് ഇവരെ പിരിച്ചുവിടാനും ഉത്തരവിട്ടുട്ടുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ സൂപ്പര്‍വൈസറെയും ട്രാന്സാക്ഷന് കോര്ഡിനേറ്ററെയുമാണ് അബ്ദുല്‍ വഹാബ് അല്മൈലി അധ്യക്ഷനായ ക്രിമിനല്‍ കോടതി ശിക്ഷിച്ചത്. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്റ് സെക്യൂരിറ്റി മീഡിയ വകുപ്പിന്റെ വാര്‍ത്താകുറിപ്പിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശിക്ഷാ വിവരം പുറത്തുവിട്ടത്.
ഔദ്യോഗിക ചുമതലകള്‍ ദുരുപയോഗം ചെയ്ത് ചില ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതിനെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നു. ഇതടിസ്ഥാനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥരെ ആഭ്യന്തര വകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. രണ്ടു ലക്ഷം ദിനാറാണ് നിയമ വിരുദ്ധമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടത്. ഇതിന്റെ ആദ്യഗഡു 50,000 ദിനാര്‍ സ്വീകരിക്കുന്നതിനിടെ പ്രതികള്‍ കയ്യോടെ പിടിക്കപ്പെടുകയായിരുന്നു. അഴിമതിക്കെതിരെ കടുത്ത നടപടികളാണ് കുവൈത്ത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. പൊതു സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള അധികൃതരുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് അറസ്റ്റ് ഓപ്പറേഷന് നടത്തിയത്. അന്വേഷണത്തിനിടെ നിയമപാലകരുമായി സഹകരിച്ച പ്രതികളുമായി പങ്കുള്ള വിദേശ പൗരനെ കോടതി ശിക്ഷയില്‍ നിന്ന്ഒഴിവാക്കി.