
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഗ്യാസ് സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി
അബുദാബി: അബുദാബി ഊര്‍ജ വകുപ്പ് കെട്ടിടങ്ങളിലെ ഗ്യാസ് സിസ്റ്റംസ് റെമഡിയേഷന്‍ പദ്ധതി 100% പൂര്‍ത്തിയാക്കി. എമിറേറ്റിലെ മുഴുവന്‍ കെട്ടിടങ്ങളിലെയും ഗ്യാസ് സിസ്റ്റങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. 2023 ഓഗസ്റ്റില്‍ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി എമിറേറ്റിലുടനീളമുള്ള 3,100ലേറെ കെട്ടിടങ്ങളില്‍ ഗ്യാസ് സംവിധാനം പരിശോധിച്ച് പരിഹാര പദ്ധതി വിജയകരമായ നടപ്പാക്കി.
അബുദാബിയിലെ താമസക്കാരുടെ ജീവനും സ്വത്തിനും സമ്പത്തിനും സുരക്ഷ ഉറപ്പാക്കുക എന്നത് തങ്ങളുടെ മുന്‍ഗണനയാണെന്ന് അബുദാബി ഊര്‍ജ വകുപ്പിലെ റഗുലേറ്ററി അഫയേഴ്സ് കൂട്ടായ ശ്രമമാണ്. ഈ മേഖലയിലെ എല്ലാവരുടെയും സംയുക്തമായ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ സുരക്ഷയും സമാധാനവും നിലനിര്‍ത്തുന്നതില്‍ കെട്ടിട ഉടമകള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്നും അല്‍ ഖുബൈസി പറഞ്ഞു.എമിറേറ്റിനായി കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ ഊര്‍ജ മേഖല സംവിധാനിക്കുന്നതിനുള്ള തങ്ങളുടെ ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അബുദാബിയിലെ കെട്ടിട ഉടമകളുടെ അകമഴിഞ്ഞ സഹകരണത്തിന് അല്‍ ഖുബൈസി നന്ദി അറിയിച്ചു.
ഉയര്‍ന്ന ഗ്യാസ് അപകട സാധ്യതയുള്ളതായി തരംതിരിച്ച 200 ലധികം കെട്ടിടങ്ങള്‍ ഉള്‍പ്പെടെ 2,400ലേറെ കെട്ടിടങ്ങളിലെ അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഊര്‍ജ വകുപ്പ് അധികൃതര്‍ പറഞ്ഞു. കൂടാതെ, മുമ്പ് കണ്ടെത്താത്ത 550 ഗ്യാസ് ചോര്‍ച്ചകള്‍ കണ്ടെത്തി നന്നാക്കുകയും ചെയ്തു. എല്ലാ ഗ്യാസ് ഫില്ലിങ് ലൈനുകളും കെട്ടിടങ്ങള്‍ക്ക് പുറത്ത് മാറ്റിസ്ഥാപിച്ചു. ഇങ്ങനെയാണ് എമിറേറ്റില്‍ 100% പൂര്‍ത്തീകരണ നിരക്ക് കൈവരിച്ചത്. 450 ലധികം ഗ്യാസ് ടാങ്കുകളും കണ്ട്രോള് പാനലുകളും മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
അടുക്കളകള്‍ക്കുള്ളില്‍ 10,000 ത്തിലധികം ഗ്യാസ് ലീക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഗ്യാസ് സംവിധാനങ്ങളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതില്‍ അബുദാബി രാജ്യത്ത് ബഹുദൂരം മുന്നിലാണ്. എമിറേറ്റിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ വിവിധ വശങ്ങളെ സ്വാധീനിക്കുന്ന സുപ്രധാന വിഭവമാണ് പാചകവാതകം. ഊര്‍ജ മേഖലയുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതില്‍ ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ സ്രോതസുകള്ക്കൊപ്പമാണിത്. എന്നാല്‍ ഗ്യാസ് കൈകാര്യം ചെയ്യുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കൂടുതല്‍ സുരക്ഷിതവും സുസ്ഥിരവുമായ സമൂഹത്തെ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഊര്‍ജ വകുപ്പ് അധികൃതര്‍ പറഞ്ഞു.
പദ്ധതി വിജയകരമായ നിലയില്‍ പൂര്‍ത്തീകരിക്കാന്‍ സഹായിച്ച അബുദാബി സാമ്പത്തിക വികസന വകുപ്പ്,അബുദാബി കൃഷി,ഭക്ഷ്യ സുരക്ഷാ അതോറിറ്റി,അബുദാബി മുനിസിപ്പാലിറ്റി,ഗതാഗത വകുപ്പ്, അബുദാബി പൊലീസ്,സിവില്‍ ഡിഫന്‍സ് അതോറിറ്റി, ദ്രിതകര്മ,ദുരന്തനിവാരണ കേന്ദ്രം എന്നിവര്‍ക്ക് അല്ഷീബാനി നന്ദി പറഞ്ഞു.
കെട്ടിടങ്ങളിലെ ഗ്യാസ് ജോലികള്‍ക്കായുള്ള എക്സിക്യൂട്ടീവ് ചട്ടങ്ങള്‍ അനുസരിച്ച്,അബുദാബി ഊര്‍ജ വകുപ്പ് അനുവദിക്കുന്ന ഗ്യാസ് ഓപ്പറേറ്ററുമായി കെട്ടിട ഉടമകള്‍ വാര്‍ഷിക അറ്റകുറ്റപ്പണി കരാറില്‍ ഒപ്പിടണം. സ്വതന്ത്രവും അംഗീകൃതവുമായ മൂന്നാം കക്ഷി പരിശോധനാ കമ്പനി നടത്തുന്ന പതിവ് പരിശോധനകള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും അവര്‍ വിധേയരാവുകയും വേണം.
കൂടാതെ കെട്ടിട ഉടമകള്‍ അവരുടെ ഗ്യാസ് സിസ്റ്റങ്ങളുടെ സുരക്ഷയും പ്രവര്‍ത്തനക്ഷമതയും സ്ഥിരീകരിക്കുന്ന നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് ഊര്‍ജ വകുപ്പില്‍ നിന്ന് നേടുകയും വേണം. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയില്‍ നിന്ന് പ്രതിരോധ സുരക്ഷാ ആവശ്യകതകള്‍ പാലിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് നേടുന്നതിന് ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.