
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം
ദുബൈ: സുസ്ഥിരവും ആരോഗ്യകരവുമായ ജീവിതശൈലിക്ക് കരുത്തും പ്രോത്സാഹനവും നല്‍കുന്നതിനായി ലോക സൈക്കിള്‍ ദിനത്തില്‍ ദുബൈ ഇമിഗ്രേഷന്‍ (ജിഡിആര്‍എഫ്എ) സൈക്കിള്‍ റാലി സംഘടിപ്പിച്ചു. മുശ്രിഫ് നാഷണല്‍ പാര്‍ക്കില്‍ നടന്ന റാലിയില്‍ നൂറ്റി മുപ്പതിലേറെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ജിഡിആര്‍എഫ്എ മേധാവി ലഫ്.ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി നേതൃത്വം നല്കി. ദുബൈ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് ഡയരക്ടര്‍ ജനറല്‍ അബ്ദുല്ല ബിന്‍ സായിദ് അല്‍ ഫലാസി,യുഎഇ സൈക്ലിങ് ഫെഡറേഷന് പ്രസിഡന്റ് എഞ്ചിനീയര്‍ മന്‍സൂര്‍ ബുസൈബ,സമി അഹമ്മദ് അല്‍ ഖംസി,വിവിധ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറര്‍മാര്‍,ദേശീയ സൈക്ലിങ് ടീം അംഗങ്ങള്‍ പങ്കെടുത്തു.
ദുബൈ ഇമിഗ്രേഷന്‍ സുസ്ഥിരതാ കാഴ്ചപ്പാടിന്റെ ഭാഗമായി യുഎഇയുടെ 2031 വിഷന്‍ പ്രകാരമുള്ള പരിസ്ഥിതി സൗഹൃദ വികസനവും കാര്‍ബണ്‍ ഉത്പാദനം കുറയ്ക്കുന്നതിനുമുള്ള ശ്രമങ്ങളെ പ്രോത്സാഹിക്കുന്നതിനും കൂടിയായിരുന്നു സൈക്കിള്‍ റാലി സംഘടിപ്പിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശാരീരിക ആരോഗ്യത്തെ പ്രോത്സാഹിപ്പിച്ച് ജീവനക്കാരെ ഉത്സാഹിപ്പിക്കുന്നതിലൂടെ,സ്ഥാപനത്തിന്റെ പ്രവര്‍ത്തനക്ഷമതയും സന്തുലിതത്വവും വര്‍ധിപ്പിക്കാമെന്ന് ലഫ്.ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി പറഞ്ഞു. സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നതിന് ഇമിഗ്രേഷന്‍ പുലര്‍ത്തുന്ന പ്രതിബദ്ധതയുടെ അടയാളമാണ് പരിപാടിയെന്നും ദുബൈയുടെ ആരോഗ്യപരവും സുസ്ഥിരവുമായ ജീവിതതത്വങ്ങളെ പിന്തുണയ്ക്കുന്നതായി റാലി മാറിയെന്നും അധികൃതര്‍ വ്യക്തമാക്കി.