
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഷാര്‍ജ: മലീഹയിലെ കൂറ്റന്‍ മണല്‍ക്കുന്നുകളെ വീണ്ടും പ്രകാശിതമാക്കാന്‍ ഷാര്‍ജയില്‍ ‘തന്‍വീര്‍’ ഫെസ്റ്റിവലിന് നവംബറില്‍ തിരിതെളിയും. മരുഭൂമിയെ സര്‍ഗാത്മകതയുടെ സങ്കേതമാക്കാന്‍ സംഗീതം,കല,സുസ്ഥിരത,ആത്മീയ പ്രതിഫലനം എന്നിവ സംയോജിപ്പിക്കുന്ന ഫെസ്റ്റിവലിന് ഷാര്‍ജയില്‍ ഒരുക്കുങ്ങള്‍ തുടങ്ങി. ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ ഉത്സവം അരങ്ങേറുന്നത്. അതിരുകള്‍ മറികടക്കുന്നതും സാമൂഹിക ബന്ധം വളര്‍ത്തിയെടുക്കുന്നതും മാനവിക ധാരണ ആഴത്തിലാക്കുന്നതുമായ വേദിയായിരിക്കുമിത്.
യുഎഇയില്‍ നിന്നും പുറത്തുനിന്നുമുള്ള പങ്കാളികളെ ആകര്‍ഷിച്ച ആദ്യ പതിപ്പിന്റെ വിജയത്തെ അടിസ്ഥാനമാക്കിയാണ് രണ്ടാം പതിപ്പും ആവിഷ്കരിച്ചിരിക്കുന്നത്. ‘തന്‍വീര്‍’ ഫെസ്റ്റിവല്‍ വീണ്ടും കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും ഇത്തവണ അത് കൂടുതല്‍ ആഴത്തിലും അര്ത്ഥമേറിയതുമായിരിക്കുമെന്നും ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു. പതിമൂന്നാം നൂറ്റാണ്ടിലെ സൂഫി കവി റൂമിയുടെ കൃതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ‘നിങ്ങള്‍ അന്വേഷിക്കുന്നത് നിങ്ങളെ അന്വേഷിക്കുന്നു’ എന്ന അദ്ദേഹത്തിന്റെ ആപ്തവാക്യമാണ് ഈ വര്‍ഷത്തെ ഉത്സവത്തിന്റെ പ്രമേയം. സംഗീതം,ഫുഡ്ഫെസ്റ്റ്,വര്ക്ഷോപ്പുകള് തുടങ്ങിയവ മെയിന്‍ വേദിയില്‍ അണിയിച്ചൊരുക്കും. മരുഭൂമിയിലെ ആഴത്തിലുള്ള ദൃശ്യങ്ങളും ലൈറ്റിങ്ങും സംയോജിപ്പിച്ച് തത്സമയ സംഗീതോത്സവം നടക്കുന്ന മള്‍ട്ടിസെന്‍സറി വേദിയായിരിക്കുമിത്. സംവാദങ്ങള്‍ക്കും വര്ക്ഷോപ്പുകള്ക്കുമുള്ള ഇടമായ ദി ഡോം ഫെസ്റ്റിവലിന്റെ ബൗദ്ധിക കേന്ദ്രമായി വര്‍ത്തിക്കും. ‘വൃക്ഷം’ ഒത്തുചേരലിനും ധ്യാനത്തിനുമുള്ള ശാന്തമായ ഇടമായി മാറും. ഫെസ്റ്റിവലിന്റെ പാചക കേന്ദ്രമായ നറിഷ്,വീഗന്‍,വെജിറ്റേറിയന്‍,പരമ്പരാഗത ബെഡൂയിന്‍ ശൈലിയിലുള്ള ബാര്‍ബിക്യൂകള്‍ ഉള്‍പ്പെടെയുള്ള ജൈവ,ഫാംടുടേബിള് വിഭവങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
അതുല്യമായ കരകൗശല വസ്തുക്കള്‍ ലഭിക്കുന്ന മാര്‍ക്കറ്റ ്പ്ലെയ്സും കലാപ്രേമികള്‍ക്ക് പ്രകൃതിദത്ത മരുഭൂമി പരിസ്ഥിതിയില്‍ ഇണങ്ങുന്ന ഓപ്പണ്‍ എയര്‍ വേദികളും ഒരുക്കും.