
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അബുദാബിയിലെ എല്ലാ സ്വകാര്യ,ചാര്‍ട്ടര്‍ കിന്റര്‍ഗാര്‍ട്ടനുകളും പ്രീകെജി മുതല്‍ കെജി 2 വരെയുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ 240 മിനിറ്റ് നിര്‍ബന്ധമായും അറബിക് പഠനം നല്‍കണമെന്ന പുതിയ നയം അബുദാബി വിദ്യാഭ്യാസ,വിജ്ഞാന വകുപ്പ് (അഡെക്) പ്രഖ്യാപിച്ചു. കുട്ടിക്കാലത്തു തന്നെ ഭാഷയിലൂടെ അസ്തിത്വം വളര്‍ത്തിയെടുക്കാനാണ് പുതിയ നയം ആവിഷ്കരിച്ചത്. 2025ലെ ശരത്കാലം മുതല്‍,പുതിയ അറബിക് പാഠ്യപദ്ധതി പഠനത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ തന്നെ സാംസ്കാരിക അസ്തിവത്വവും ഭാഷാ വൈദഗ്ധ്യവും ശക്തിപ്പെടുത്താനും തുടക്കം മുതല്‍ തന്നെ മാതൃഭാഷയില്‍ ശക്തമായ അടിത്തറ സ്ഥാപിക്കാനും വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നു.
പുതിയ പാഠ്യപദ്ധതി നയം പ്രകാരം എല്ലാ കുട്ടികള്‍ക്കും ആഴ്ചയില്‍ 240 മിനിറ്റ് ഘടനാപരവും പ്രായത്തിനനുസരിച്ചുള്ളതുമായ അറബിക് പഠനം ലഭിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇത് ആഴ്ചയില്‍ 300 മിനിറ്റായി വര്‍ധിപ്പിക്കും. ഓരോ കുട്ടിക്കും ഭാഷാ വികാസത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ സ്ഥിരവും ഉയര്‍ന്ന നിലവാരമുള്ളതുമായ പഠനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതാണ് പുതിയ നയം. സംസ്കാരം,സമൂഹം,ഭാവി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഭാഷാ പഠനത്തിലൂടെ ആത്മവിശ്വാസത്തോടെ കുട്ടികള്‍ക്ക് വളരാനുള്ള അവസരം നല്‍കുകയും ചെയ്യുന്നു.