
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അബൂദാബി ഉദുമ പഞ്ചായത്ത് കെഎംസിസി ട്രഷററും വ്യാപാരിയുമായ ഉദുമ എരോല്‍ കുന്നുമ്മല്‍ സ്വദേശി അന്‍വര്‍ സാദാത്ത് മുക്കുന്നോത്ത് (48) അബൂദാബിയില്‍ മരണപ്പെട്ടു. അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കാസ്കോ ഫാന്‍സി കട ഉടമയാണ്. ഇന്ന് രാവിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടറും പൊലീസുമെത്തി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. മദീന സായിദ് ഷോപ്പിംഗ് സെന്ററില്‍ കടകള്‍ ആദര സൂചകമായി ഇന്ന് അടച്ചിട്ടു. മൂത്ത മകള്‍ റിസ് വാനയുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി അടുത്ത മാസം അവസാനം നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലായിരുന്നു സാദത്ത്. പരേതനായ മുക്കുന്നോത്തെ എം.കെ ഹുസൈന്റെയും ആയിഷയുടെയും മകനാണ്. പൂച്ചക്കാട്ടെ റൈഹാനയാണ് ഭാര്യ. റിസ്വാന, റിസ, റസ്വ, റഫീഫ എന്നിവര്‍ മക്കളാണ്. ഹനീഫ, മറിയക്കുഞ്ഞി, പരേതനായ അബ്ദുല്ലകുഞ്ഞി എന്നിവര്‍ സഹോദരങ്ങളാണ്. ഉദുമ ടൗണ്‍ മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി അംഗമാണ്.