സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്

ഷാര്‍ജ: ഷാര്‍ജ ഇലക്ട്രിസിറ്റി, വാട്ടര്‍ ആന്റ് ഗ്യാസ് അതോറിറ്റി (സേവ) നിര്‍മാണം പൂര്‍ത്തിയാക്കിയ ബസതീന്‍ അല്‍ സുബൈര്‍ പവര്‍ ട്രാന്സ്മിഷന് സ്റ്റേഷന് നാടിനു സമര്‍പിച്ചു. 33/11 കിലോ വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന പവര്‍ സ്റ്റേഷന് 23 ദശലക്ഷം ദിര്‍ഹം ചെലവിലാണ് യാഥാര്‍ത്ഥ്യമാക്കിയത്. എമിറേറ്റിലുടനീളമുള്ള വൈദ്യുതി പ്രസരണ,വിതരണ ശൃംഖലകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സേവയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് അല്‍ സുബൈര്‍ പവര്‍ ട്രാന്സ്മിഷന് സ്റ്റേഷന് നിര്‍മിച്ചത്.
ഷാര്‍ജയിലെ ഊര്‍ജ ശൃംഖലകള്‍ മെച്ചപ്പെടുത്തുന്നതിനും വൈദ്യുതി വിതരണത്തിന്റെ സുസ്ഥിരത ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ പ്രധാന പദ്ധതികളിലൊന്നാണിതെന്ന് സേവ പവര്‍ ട്രാന്സ്മിഷന് വകുപ്പ് ഡയരക്ടര്‍ എഞ്ചിനീയര്‍ ഹമദ് അല്‍ തുനൈജി പറഞ്ഞു. ജനസംഖ്യയുടെ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍,നഗരപ്രദേശങ്ങളുടെ വികാസം,വരാനിരിക്കുന്ന വികസന പദ്ധതികള്‍ എന്നിവ പരിഹരിക്കുന്നതിനാണ് ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കിയത്. സേവ പവര്‍ ട്രാന്സ്മിഷന് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ് പവര്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
20 മെഗാവോള്‍ട്ട് ആമ്പിയര്‍ ശേഷിയുള്ള മൂന്ന് പ്രധാന ട്രാന്‍സ്ഫോര്‍മറുകളും എട്ട് 33 കെവി സര്‍ക്യൂട്ട് ബ്രേക്കറുകളും ഇരുപത്തിയേഴ് 11 കെവി സര്‍ക്യൂട്ട് ബ്രേക്കറുകളും ഒരു കപ്പാസിറ്റര്‍ ബാങ്കും ഇതില്‍ ഉള്‍പ്പെടുന്നു. പവര്‍ സ്റ്റേഷന് ഗ്രിഡുമായി സംയോജിപ്പിച്ചിട്ടുണ്ട്. കൂടാതെ ഉയര്‍ന്ന നിലവാരം,സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ പാലിച്ചാണ് ഇത് പ്രവര്‍ത്തിക്കുന്നത്. കാര്യക്ഷമമായ പ്രവര്‍ത്തനവും തടസമില്ലാത്ത സേവന വിതരണവും ഉറപ്പാക്കുന്നതിന് സ്മാര്‍ട്ട് സംവിധാനങ്ങളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.