
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ (എഎല്‍സി) ‘ചൈല്‍ഡ് റീഡ്സ്’ പ്രോഗ്രാമിന് തുടക്കം. യുഎഇ യൂണിവേഴ്സിറ്റിയിലെ കോളജ് ഓഫ് എജ്യൂക്കേഷനുമായി സഹകരിച്ച് കള്‍ച്ചറല്‍ ഫൗണ്ടേഷനിലെ അബുദാബി ചില്‍ഡ്രന്‍സ് ലൈബ്രറിയിലാണ് പരിപാടി നടക്കുന്നത്. യുഎഇയുടെ ‘കമ്മ്യൂണിറ്റി വര്‍ഷാചരണത്തിന്റെ ലക്ഷ്യത്തെ ശക്തിപ്പെടുത്തുകയും അറബി ഭാഷയെ പ്രോത്സാഹിപ്പിക്കുകമാണ് പരിപാടിയുടെ ഉദ്ദേശ്യം. വായനയെ ദൈനംദിന ശീലമായി സ്വീകരിക്കുന്ന പുതുതലമുറയെ വളര്‍ത്തിയെടുക്കുന്നതിലൂടെ കുട്ടികള്‍ക്ക് ആനന്ദകരമായ വായനാനുഭവമാണ് പ്രദാനം ചെയ്യുന്നത്.
എഴുപതോളം കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. യുവമനസുകളില്‍ വായനയോടുള്ള സ്നേഹം വളര്‍ത്തുക,കുടുംബ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുക,കുട്ടിക്കാല വായനാ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള ഉപകരണങ്ങള്‍,തന്ത്രങ്ങള്‍,വിഭവങ്ങള്‍ എന്നിവ ഉപയോഗിച്ച് അധ്യാപകരെ സജ്ജരാക്കുക എന്നിവയാണ് ‘ചൈല്‍ഡ് റീഡ്സി’ല്‍ നടക്കുന്നത്. കുട്ടികളുടെ ഭാവനയെ ഉത്തേജിപ്പിക്കുന്നതിനും ഭാഷാ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും അര്‍ത്ഥവത്തായ കുടുംബ ഇടപെടല്‍ പ്രോത്സാഹിപ്പിക്കുന്നതിനും ബാല്യകാല വ്യക്തിത്വ വികസനത്തില്‍ വായനയുടെ പ്രധാന പങ്ക് അടിവരയിടുന്നതിനും രൂപകല്പന ചെയ്ത പ്രധാന സെഷനുകള്‍ പരിപാടിയുടെ ഭാഗമായി നടക്കും.
കോളജ് ഓഫ് എജ്യൂക്കേഷനിലെ പതിനഞ്ച് വിദ്യാര്‍ഥിനികള്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അഞ്ച് കുട്ടികളുടെ ചെറിയ ഗ്രൂപ്പുകളായി കഥപറച്ചില്‍ സെഷനും അനുബന്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. ഓരോ സെഷനും 45 മിനുട്ട് നീണ്ടുനില്‍ക്കും. പരസ്പര പൂരക പ്രവര്‍ത്തനങ്ങള്‍ക്കിടയിലുള്ള പരിവര്‍ത്തനത്തിനായി അധിക സമയം നീക്കിവയ്ക്കും. വായനയെയും ആശയവിനിമയത്തെയും പ്രോത്സാഹിപ്പിക്കുന്ന ഒരു പ്രചോദനാത്മകമായ അന്തരീക്ഷത്തില്‍ സുഗമവും ചിട്ടപ്പെടുത്തിയതുമായ അനുഭവം ഉറപ്പാക്കിക്കൊണ്ടാണ് കുട്ടികള്‍ പ്രവര്‍ത്തനങ്ങളില്‍ മുഴുകന്നത്. ഏഴ് തീം സ്റ്റേഷനുകളാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓരോന്നും അതിന്റെ അനുബന്ധ പ്രവര്‍ത്തനത്തിന്റെ സ്വഭാവത്തിനനുസരിച്ച് വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നു. കുട്ടിയുടെ ഓര്‍മയില്‍ കഥയുടെ വിദ്യാഭ്യാസപരവും ധാര്‍മികവുമായ സന്ദേശങ്ങള്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ദൃശ്യ സഹായികളും സംവേദനാത്മക വസ്തുക്കളും സജ്ജീകരിച്ചിട്ടുണ്ട്.
അമല്‍ നാസറിന്റെ മൈ ട്രെയ്റ്റ്,നോട്ട് എ മോണ്‍സ്റ്റര്‍,വേര് ഡിഡ് ദി ബ്ലാക്ക് ചിക്കന്‍ ഗോ,റീം അല്‍ ഗുര്ഗിന്റെ ഡാഡ് ആന്റ് ദി ബോക്സ് ഓഫ് ഹാപ്പിനസ്,സാക്ക് ലെ മാനിയാക് (സരോജ് അല്ഗാനോജ്),സലോമെ ലാ പ്രെസ്സീ(സുല അല്‍ അജുല),ഒഡൈല് ബെയ്ലോയുലിന്റെ കാസാന്ഡ്രെ ലാ ഗോര്മണ്ടെ(ഫോല അല്‍ അകോല) എന്നീ പ്രമുഖ ബാലസാഹിത്യ കൃതികളാണ് കുട്ടികള്‍ക്ക് വായിക്കാന്‍ നല്‍കുന്നത്. കൂടാതെ കുട്ടികള്‍ക്കൊപ്പം പങ്കെടുക്കുന്ന മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കുമായി ശില്പശാലകളും നടക്കുന്നുണ്ട്.