
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ദുബൈയില്‍ ഇനി മെട്രോ റെയില്‍ ട്രാക്കുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും എഐ റോബോട്ടുകള്‍ പരിശോധിക്കും. ‘പ്രോ ആക്ടീവ് മെയിന്റനന്‍സ് സ്ട്രാറ്റജീസ്’ സെറ്റ് ചെയ്ത എഐ നിയന്ത്രിത റോബോട്ട് ഇന്‍സ്പെക്ടറെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ഇതോടെ പരിശോധനയുടെ കാര്യക്ഷമത 75 ശതമാനം വര്‍ധിക്കുമെന്നും ആര്‍ടിഎ വ്യക്തമാക്കി. ‘ഓട്ടോമേറ്റഡ് റെയില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്സ്പെക്ഷന് സിസ്റ്റം’ എന്ന ഈ റോബോട്ടിക് സംവിധാനം മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താതെ തന്നെ റെയില്‍ ട്രാക്കുകളും നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും സ്വയം പരിശോധിക്കാന്‍ കഴിവുള്ളവയാണ്. വിപുലമായ ലൈറ്റ് ഡിറ്റക്ഷന്‍ ആന്റ് റേഞ്ചിങ് സെന്‍സറുകളും ലേസറുകളും 3ഡി ക്യാമറകളും ഇതിലുണ്ട്.