
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ് അബുദാബി പൊലീസ്. അശ്രദ്ധമായ ഡ്രൈവങ് ചുവപ്പ് ട്രാഫിക് സിഗ്നലുകള്‍ കടക്കുന്നതിന് കാരണമാകുകയും ഇതുമൂലം വലിയ അപകടങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നതായി പൊലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച വീഡിയോ അബുദാബി പൊലീസ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും ഇന്റര്‍നെറ്റ് ഉപയോഗവും വാഹനമോടിക്കുന്നത് അശ്രദ്ധമായിമാറുകയും അപകടങ്ങളില്‍ പെടുകയുമാണ് ചെയ്യുന്നത്. ഇതുമൂലം ഗുരുതരമായ പ്രത്യാഘാ തങ്ങളാണ് ഉണ്ടാകുന്നത്. മരണത്തിലേക്ക് വരെ നയിക്കുന്ന അപകടങ്ങള്‍ സംഭവിക്കുന്നു. അബുദാബി എമിറേറ്റില്‍ 2020ലെ നിയമം നമ്പര്‍ (5) പ്രകാരം ചുവന്ന സിഗ്നല്‍ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് 1,000 ദിര്‍ഹം പിഴ ചുമത്തുകയും ഡ്രൈവിങ് ലൈസന്‍സില്‍ 12 ട്രാഫിക് ബ്ലാക്ക് പോയിന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്യും.
കൂടാതെ വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടും. ഇങ്ങിനെ കണ്ടുകെട്ടുന്ന വാഹനങ്ങള്‍ വിട്ടുകിട്ടു ന്നതിന് 50,000 ദിര്‍ഹം കുടി പിഴയായി നല്‍കണമെന്നാണ് നിയമം അനുശാസിക്കുന്നത്. വാഹനമോടിച്ചയാ ളുടെ ഡ്രൈവിംഗ് ലൈസന്‍സ് ആറു മാസത്തേക്ക് റദ്ദാക്കുകയും ചെയ്യും. പിടിച്ചെടുത്ത വാഹനം പരമാവധി ആറുമാസത്തിനകം പണമടച്ചു വീണ്ടെടുത്തില്ലെങ്കില്‍ പൊതുലേലം ചെയ്യുമെന്ന് പൊലീസ് മുന്നറിയി പ്പില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു.