
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
അബുദാബി: സ്വദേശിവത്കരണം സംബന്ധിച്ചു വ്യാജ റിപ്പോര്‍ട്ട് നല്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ശക്തമായ മുന്നറിയിപ്പ് നല്കി. ജൂണ്‍ അവസാനത്തോടെയാണ് അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്വകാര്യ മേഖലയിലെ കമ്പനികള്‍ ജൂണ്‍ അവസാനത്തോടെ 2025ന്റെ ആദ്യ പകുതിയിലെ സ്വദേശിവത്കരണം പൂര്‍ത്തീകരിക്കേണ്ടതാണെന്ന് മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. രാജ്യത്തിന്റെ സ്വദേശിവത്കരണ നയങ്ങള്‍ക്ക് വിരുദ്ധമായി എന്തെങ്കിലും ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ 600590000 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുകയോ വെബ്സൈറ്റ്,ആപ് എന്നിവ വഴി അറിയിക്കുയോ ചെയ്യണമെന്ന് മന്ത്രാലയം സ്വദേശി പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.
സ്വദേശിവത്കരണം പൂര്‍ത്തീകരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി,എമിറേറ്റൈസേഷന്‍ മന്ത്രാലയ ത്തിന്റെ സേവന ഫീസില്‍ 80 ശതമാനം വരെ സാമ്പത്തിക കിഴിവുകള്‍ക്ക് അര്‍ഹത നല്കുന്ന തൗതീന്‍ പാര്‍ട്ണേഴ്സ് ക്ലബ്ബില്‍ അംഗത്വം ലഭിക്കും. കൂടാതെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മുന്‍ഗണന ലഭിക്കുന്നതിലൂടെ ബിസിനസ് വളര്‍ച്ചാ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു. കമ്പനികള്‍ക്ക് കൂടുതല്‍ സൗകര്യമൊരു ക്കുന്നതില്‍ മന്ത്രാലയത്തിന്റെ നഫീസ് വലിയ പിന്തുണയാണ് നല്‍കുന്നത്. നഫീസില്‍ യോഗ്യരായ സ്വദേശികളുടെ വിവരങ്ങള്‍ ലഭ്യമാണ്. ഇതില്‍നിന്നും ആവശ്യമുള്ളവരെ സ്ഥാപനങ്ങളിലേക്ക് റിക്രൂട്ട് ചെയ്യാന്‍ കഴിയും.