
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ഷാര്‍ജ: കഴിഞ്ഞ വര്‍ഷം എമിറേറ്റിലെ റോഡപകട മരണങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 24% കുറഞ്ഞതായി ട്രാഫിക് ആന്റ് പട്രോള്‍സ് വകുപ്പ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് അലൈ അല്‍ നഖ്ബി പറഞ്ഞു. മരണനിരക്കും കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 100,000 പേരില്‍ 1.76 മരണങ്ങളാണ് നടക്കുന്നത്. ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പ്, സുരക്ഷാ മാധ്യമ വകുപ്പുമായി സഹകരിച്ച്, വര്‍ഷം മുഴുവനും 12 റോഡ് സുരക്ഷാ കാമ്പയിനുകളാണ് നടത്തിയത്. അശ്രദ്ധമായ ഡ്രൈവിങ്,നിയമവിരുദ്ധ പാര്‍ക്കിങ്,ജെയ്വാക്കിംഗ്,അമിതവേഗത,മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരുടെ സുരക്ഷിതമല്ലാത്ത ഡ്രൈവിങ് എന്നിവയുള്‍പ്പെടെ റോഡ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന അപകടകരമായ പെരുമാറ്റങ്ങള്‍ തടയുന്നതിനാണ് കാമ്പയിനുകള്‍ സംഘടിപ്പിച്ചത്. ഷാര്‍ജയിലെ വിവിധ മേഖലകളിലായി നടന്ന ബോധവത്കരണങ്ങളില്‍ ഏകദേശം 905,895 ആളുകള്‍ പങ്കാളികളായിരുന്നു.