
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ആഗോള മത്സരക്ഷമതാ റാങ്കിങ്ങില്‍ ആദ്യ അഞ്ചു രാജ്യങ്ങളില്‍ യുഎഇയും. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ് (ഐഎംഡി) പുറത്തിറക്കിയ 2025ലെ വേള്‍ഡ് കോംപറ്റിറ്റീവ്നെസ് റാങ്കിങ് പ്രകാരമാണ് മത്സരശേഷി,ഗവണ്മെന്റ് കാര്യക്ഷമത,നിയമനിര്‍മാണത്തിന്റെ ശക്തി,ബിസിനസ് അന്തരീക്ഷത്തിന്റെ ഗുണനിലവാരം എന്നിവയില്‍ യുഎഇ ലോകത്തിലെ മികച്ച അഞ്ച് രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി.യത്. 2009 ല്‍ 28ാം സ്ഥാനത്തായിരുന്ന യുഎഇ അതിവേഗത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന വിപ്ലവമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. സീറോ ബ്യൂറോക്രസിയില്‍ യുഎഇ ലോകത്ത് ഒന്നാം സ്ഥാനത്തും ജനാഭിലാഷത്തില് രണ്ടാം സ്ഥാനത്തും സര്‍ക്കാര്‍ കാര്യക്ഷമതയില്‍ നാലാം സ്ഥാനത്തുമാണ് യുഎഇ. പൊതുസേവനത്തിന്റെ സ്വഭാവം പുനര്‍നിര്‍മിക്കാനുള്ള രാജ്യത്തിന്റെ തുടര്‍ച്ചയായ നീക്കത്തിലെ നാഴികക്കല്ലാണ് ഈ നേട്ടം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ അബുദാബിയിലെ ഖസര്‍ അല്‍ വതനില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപനമുണ്ടായത്. വര്‍ഷങ്ങളുടെ സമര്‍പ്പിത പ്രവര്‍ത്തനത്തിന്റെയും സര്‍ക്കാര്‍ മികവിനായുള്ള അക്ഷീണ പരിശ്രമത്തിന്റെയും തെളിവാണിതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
2009ല്‍ 28ാം സ്ഥാനത്തായിരുന്ന യുഎഇ ഇപ്പോള്‍ മത്സരശേഷി,സര്‍ക്കാര്‍ കാര്യക്ഷമത,നിയമനിര്‍മാണത്തിന്റെ ശക്തി,ബിസിനസ് അന്തരീക്ഷത്തിന്റെ ഗുണനിലവാരം എന്നിവയില്‍ ആഗോളതലത്തില്‍ തന്നെ ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്ന് യുഎഇ ആയി വളര്‍ന്നിട്ടുണ്ട്. രാഷ്ട്രപിതാവിന്റെ മികച്ച ദര്‍ശനവും ഭരണകൂടത്തിന്റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും വിലപ്പെട്ട പ്രവര്‍ത്തനങ്ങളുമാണ് രാജ്യത്തിന്റെ പുരോഗതിക്ക് കാരണമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.