
പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണം: യുഎഇ
ദുബൈ: ‘എന്റെ രക്തം, എന്റെ രാജ്യത്തിനായി’ എന്ന പ്രമേയവുമായി ലോകരക്തദാന ദിനത്തോടനുബന്ധിച്ച് ദുബൈ ഹെല്‍ത്ത് സംഘടിപ്പിച്ച രക്താന ക്യാമ്പുകള്‍ വന്‍ വിജയമായി. സര്‍ക്കാര്‍,അര്‍ധസര്‍ക്കാര്‍,സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും മറ്റു രക്തദാതാക്കളും കാമ്പയിനില്‍ പങ്കാളികളായി. 11 സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുമായി സഹകരിച്ചായിരുന്നു രക്തദാന ക്യാമ്പുകള്‍ ഒരുക്കിയിരുന്നത്. ചാരിറ്റികളും ഫൗണ്ടേഷനുകളും 10 സ്വകാര്യ സ്ഥാപനങ്ങളും 22 വ്യക്തിഗത ദാതാക്കളും കാമ്പയിനൊപ്പം ചേര്‍ന്നു. ദുബൈഹെല്ത്ത്,അല്‍ അമീന് സര്‍വീസ്,ദുബൈ ഹെല്‍ത്ത് അതോറിറ്റി (ഡിഎച്ച്എ),ഇമാറാത്ത് അല്‍ യൗം പത്രം എന്നിവയുമായി സഹകരിച്ചായിരുന്നു കാമ്പയിന്.13 വര്‍ഷമായി ദുബൈ ഹെല്‍ത്തിന്റെ തലസീമിയ സെന്റര്‍ ഉള്‍പ്പെടെയുള്ള പൊതു,സ്വകാര്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലെ രോഗികള്‍ക്ക് സ്ഥിരമായ രക്തവിതരണം ഉറപ്പാക്കാന്‍ ഇതിലൂടെ സാധിക്കുന്നു. അതേസമയം സമൂഹത്തിലുടനീളം മാനുഷികവും സാമൂഹികവുമായ ഉത്തരവാദിത്തവും രക്തദാന സംസ്കാരവും പ്രോത്സാഹിപ്പിക്കാനും കാമ്പയിന് സഹായകമാകുന്നു.
തുടക്കം മുതല്‍ തന്നെ വലിയ ജനക്കൂട്ടമാണ് എല്ലാ സെന്ററുകള്‍ക്ക് മുമ്പിലും രക്തദാനത്തിനായി തടിച്ചുകൂടിയത്. രക്തദാതാക്കളുടെ വലിയ പങ്കാളിത്തം ഏറെ പ്രോത്സാഹനം നല്‍കുന്നതാണെന്ന് ദുബൈ ഹെല്‍ത്തിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുന തഹ്ലക് പറഞ്ഞു. ആയിരക്കണക്കിന് യൂണിറ്റ് രക്തം ശേഖരിക്കാനും ഇതിലൂടെ നിരവധി പേരുടെ ജീവന് രക്ഷിക്കാനും സാധിച്ചു. സുപ്രധാന മാനുഷിക-ദേശീയ ഉത്തരവാദിത്തമാണ് രക്തദാനം. ഇത്തവണ ദാതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രത്യേകിച്ച് അപൂര്‍വ രക്തഗ്രൂപ്പുകളുള്ളവരെ ക്യാമ്പിലെത്തിക്കാനും ശ്രദ്ധിച്ചിരുന്നു. 18നും 30 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ ഏറ്റവും വലിയ ആരോഗ്യ,സാമൂഹിക ഉത്തരവാദിത്വത്തിന്റെയും ജീവിതശൈലിയുടെയും ഭാഗമായി രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കാമ്പയിന് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്വകാര്യ സംഘടനകളെയും രക്തദാന ഡ്രൈവുകള്‍ സംഘടിപ്പിക്കാന്‍ പ്രോത്സാഹിപ്പിച്ചു. കാമ്പയിന്റെ 13 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 150 രാജ്യങ്ങളില്‍ നിന്നുള്ള മൂന്ന് ലക്ഷത്തിലധികം ദാതാക്കളില്‍ നിന്നായി അഞ്ചു ലക്ഷത്തിലധികം യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച അവയവദാനക്കാരുടെ എണ്ണത്തിലും ഇത്തവണ ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. ആകെ ദാതാക്കളുടെ 54% യുവാക്കളായിരുന്നു.