
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: ദുബൈയിലെ 24 കമ്പനികള്‍ക്ക് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി (ദേവ) 51 ‘ഡി33 ഇന്‍ഡസ്ട്രി ഫ്രണ്ട്ലി പവര്‍’ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി. സര്‍ട്ടിഫൈഡ് വ്യാവസായിക ഉപഭോക്താക്കള്‍,കാര്‍ഷിക സാങ്കേതിക സംരംഭങ്ങള്‍,ഡാറ്റാ സെന്ററുകള്‍ എന്നിവയ്ക്ക് ആന്തരിക ഉപയോഗത്തിനായി ഫോട്ടോവോള്‍ട്ടെയ്ക് (പിവി) സോളാര്‍ സിസ്റ്റങ്ങള്‍ സ്ഥാപിച്ച കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍ നല്കിത്തുടങ്ങിയത്. ഫോട്ടോവോള്‍ട്ടെയ്ക് (പിവി) സോളാര്‍ സിസ്റ്റങ്ങള്‍ ഇത്തരം കമ്പനികളുടെ ആകെ ഊര്‍ജ ആവശ്യകതകളുടെ 100% വരെ നിറവേറ്റുന്നതാണ്.
‘ലോകത്തിലെ മികച്ച മൂന്ന് സാമ്പത്തിക നഗരങ്ങളില്‍ ഒന്നായി ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നവീകരണത്തിലും സുസ്ഥിരതയിലും അധിഷ്ഠിതമായ ഹരിത സമ്പദ്വ്യവസ്ഥയിലേക്കുള്ള എമിറേറ്റിന്റെ പ്രയാണത്തെ പിന്തുണയ്ക്കുന്നതിനുമാണ് ഇത്തരം കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്ശനത്തിനനുസൃതമായിട്ടാണ് ‘ദേവ’യുടെ ഈ സംരംഭം പ്രവര്‍ത്തിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും സുസ്ഥിരത വര്‍ധിപ്പിക്കുകയും ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുന്ന ഉയര്‍ന്ന നിലവാരമുള്ള സംരംഭങ്ങള്‍ക്കാണ് ദേവ അംഗീകാരം നല്‍കിയിട്ടുള്ളത്.
ഇതലൂടെ ദുബൈയിലെ വ്യാവസായിക മേഖലയെ നിരന്തരമായി പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ദുബൈ ക്ലീന്‍ എനര്‍ജി സ്ട്രാറ്റജി 2050,ദുബൈ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍സ് സ്ട്രാറ്റജി 2050 എന്നിവയെ പിന്തുണയ്ക്കുന്നതിനൊപ്പം 2050ഓടെ എമിറേറ്റിന്റെ ഊര്‍ജ ഉത്പാദന ശേഷിയുടെ 100% ശുദ്ധമായ സ്രോതസുകളില്‍ നിന്ന് നല്‍കുന്നതിന് ഇത് സഹായിക്കുന്നുവെന്നും ദേവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.
‘വ്യാവസായിക മേഖലയെ ശാക്തീകരിക്കാനും വ്യാവസായിക നിക്ഷേപങ്ങള്‍ക്ക് ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ദുബൈയെ ഉറപ്പിക്കാനും ഡി33 ഇന്‍ഡസ്ട്രി ഫ്രണ്ട്ലി പവര്‍ പോളിസി ലക്ഷ്യമിടുന്നു. നിര്‍മാതാക്കള്‍,ഡാറ്റാ സെന്ററുകള്‍, കാര്ഷികടെക് സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ മൊത്തം ലോഡ് വരെ ക്യാപ്റ്റീവ് സോളാര്‍ പിവി ഉത്പാദന ശേഷി വിന്യസിക്കാനും അവരുടെ പ്രവര്‍ത്തന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ ഊര്‍ജം ഉത്പാദിപ്പിക്കാനും ഇത് പ്രാപ്തമാക്കുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി33 ഇന്‍ഡസ്ട്രി ഫ്രണ്ട്ലി പവര്‍ പോളിസിയുടെ ആനുകൂല്യങ്ങള്‍ക്ക് യോഗ്യത നേടുന്നതിന് കമ്പനികള്‍ ദുബൈ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമി ആന്റ് ടൂറിസം,ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്,ദേവ എന്നിവ സംയുക്തമായി നല്കുന്ന ഡി33 യോഗ്യതാ സര്‍ട്ടിഫിക്കറ്റ് നേടണം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ഉയര്‍ന്ന കാര്യക്ഷമതയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കി സ്മാര്‍ട്ട് കണ്ട്രോള് സിസ്റ്റങ്ങളിലൂടെ ഡിസൈന്‍ അവലോകനങ്ങള്‍,ഗ്രിഡ് കണക്ഷനുകള്‍,തത്സമയ നിരീക്ഷണം എന്നിവയുള്‍പ്പെടെ സമഗ്രമായ സാങ്കേതിക മേല്‍നോട്ടം ദേവ നല്കുന്നു.