
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
ദുബൈ: റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ഇ& കമ്പനിയുമായി സഹകരിച്ച് ദുബൈയിലെ 21 പബ്ലിക് ബസ് സ്റ്റേഷനുകളിലും 22 മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സേവനം നല്‍കും. പൊതുജനങ്ങളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് സൗജന്യ വൈഫൈ സൗകര്യത്തിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. പൊതുഗതാഗത ഉപയോക്താക്കളെ യാത്രക്കിടയിലും സ്മാര്‍ട്ട്ഫോണുകള്‍,ടാബ്ലെറ്റുകള്,ലാപ്ടോപ്പുകള് എന്നിവയുമായുള്ള അവരുടെ ബന്ധം നിലനിര്‍ത്താന്‍ ഈ സേവനം സഹായിക്കുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ തൃപ്തിപ്പെടുത്തണമെന്ന യുഎഇയുടെ ദര്‍ശനത്തിന്റെ ഭാഗമായി എല്ലാ സേവനങ്ങളിലും ഡിജിറ്റല്‍ പരിവര്‍ത്തനം വേഗത്തിലാക്കുന്നതിനുള്ള ആര്‍ടിഎയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണിത്. കൂടാതെ, ലോകത്തിലെ ഏറ്റവും സ്മാര്‍ട്ടും സന്തോഷകരവുമായ നഗരമായി മാറാനുള്ള ദുബൈയുടെ അഭിലാഷത്തിന് ഇത് ആക്കംകൂട്ടുകയും ചെയ്യും. ബസുകളിലും മറൈന്‍ ഗതാഗതത്തിലും യാത്രകള്‍ കൂടുതല്‍ ആസ്വാദ്യകരവും പ്രയോജനകരവുമാക്കുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. എമിറേറ്റിലുടനീളം ബസുകളും മറൈന്‍ ഗതാഗതവും ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള കണക്റ്റിവിറ്റി ഉറപ്പാക്കിക്കൊണ്ടാണ് ഇ&യുമായി സഹകരിച്ച് വൈഫൈ സേവനം നടപ്പാക്കിയിട്ടുള്ളത്. വൈഫൈ ഉപയോഗം കൂടുതല്‍ സുഗമമാക്കുന്നതിന് നിരന്തരമായ വിലയിരുത്തലും വിപുലീകരണവും മെച്ചപ്പെടുത്തലും നടത്തുമെന്നും ആര്‍ടിഎ അധികൃതര്‍ അറിയിച്ചു.