
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: മാതൃകാ സേവനങ്ങള്‍ നടത്തിയ ദുബൈ പൊലീസിലെ 66 ഡ്രൈവര്‍മാര്‍ക്ക് ആദരം. ദുബൈ പൊലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്റ് റെസ്ക്യൂ സംഘടിപ്പിച്ച ഏഴാമത് ‘സേഫ് ഡ്രൈവിങ് സ്റ്റാര്‍സ്’ പരിപാടിയിലാണ് മാതൃകാ ഡ്രൈവര്‍മാരെ ആദരിച്ചത്. അപകടങ്ങളും ഗതാഗത നിയമലംഘനങ്ങളും ഒഴിവാക്കി മികച്ച പ്രകടനം കാഴ്ചവച്ച ഡ്രൈവര്‍മാര്‍ക്കാണ് ആദരം ലഭിച്ചത്. അബുദാബി നാഷണല്‍ ഇന്‍ഷുറന്‍സ്,മാജിദ് അല്ഫുതയിം എന്നവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ദുബൈ പൊലീസ് ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ദുബൈ പൊലീസ് ആക്ടിങ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഹാരിബ് ബിന്‍ മുഹമ്മദ് അല്‍ശംസി,അസി.കമാന്‍ഡന്റുകള്‍,ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുകളുടെയും പൊലീസ് സ്റ്റേഷനുകളുടെയും ഡയരക്ടര്മാര്,’സേഫ് ഡ്രൈവിങ് സ്റ്റാര്‍സ്’ സംരംഭത്തിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍,പങ്കാളികള്‍ പങ്കെടുത്തു. ഓപ്പറേഷന്‍സ് അഫയേഴ്സ് അസി.കമാന്‍ഡന്റ് മേജര്‍ ജനറല്‍ അബ്ദുല്ല അലി അല്‍ ഗൈതി,ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ഡയരക്ടര്‍ മേജര്‍ ജനറല്‍ റാഷിദ് അല്‍ ഫലാസി,ഡെപ്യൂട്ടി ബ്രിഗേഡിയര്‍ നബില്‍ അബ്ദുല്ല അല്‍ റിദ എന്നിവര്‍ മികച്ച ഡ്രൈവര്‍മാര്‍ക്ക് ഉപഹാരം നല്കി. വിവിധ പൊലീസ് മേഖലകളില്‍ നിന്നുള്ള ഡ്രെവര്മാരെയാണ് ആദരിച്ചത്. ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് സ്വര്‍ണ ഷീല്‍ഡും,ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് റെസ്ക്യൂ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് വെള്ളിയും,ഓര്ഗനൈസേഷന് പ്രൊട്ടക്റ്റീവ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് വെങ്കല ഷീല്‍ഡും ലഭിച്ചു. പൊലീസ് സ്റ്റേഷന് തലത്തില്‍,ഗ്രൂപ്പ് എയില്‍ അല്‍ റഫ പൊലീസ് സ്റ്റേഷന് സ്വര്‍ണ ഷീല്‍ഡും,അല്‍ റാഷിദിയ പൊലീസ് സ്റ്റേഷന് വെള്ളിയും,ബര്‍ദുബൈ പൊലീസ് സ്റ്റേഷന് വെങ്കലവും ലഭിച്ചു. ഗ്രൂപ്പ് ബിയില്‍, ലഹ്ബാബ് പോലീസ് സ്റ്റേഷന് സ്വര്‍ണ ഷീല്‍ഡും,അല്‍ ഫഖ പോലീസ് സ്റ്റേഷന് വെള്ളിയും തുറമുഖ പൊലീസ് സ്റ്റേഷന് വെങ്കലവും ലഭിച്ചു. ‘നമ്മുടെ ഫഌറ്റ് നമ്മുടെ ഉത്തരവാദിത്തം’ വിഭാഗത്തിലെ മൂന്ന് മികച്ച ജീവനക്കാരെയും ആദരിച്ചു. സര്‍ജന്റ് അബ്ദുല്ല സാദിഖി,ലഫ്. മുനീര്‍ അല്‍ ബ്ലൂഷി,ഫസ്റ്റ് സര്‍ജന്റ് മുഹ്സിന് അല്‍ ആരിഫ് എന്നിവര്‍ക്കാണ് യഥാക്രമം സ്വര്‍ണം, വെള്ളി,വെങ്കല ഷീല്‍ഡുകള്‍ ലഭിച്ചത്. സ്റ്റേഷന് വിഭാഗത്തില്‍ അല്‍ഖവാനീജ് സ്റ്റേഷന് സ്വര്‍ണവും ബര്‍ദുബൈ സ്റ്റേഷന് വെള്ളിയും അല്‍ റാഷിദിയ സ്റ്റേഷന് വെങ്കലവും ലഭിച്ചു.