
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
മദീന: മനംകുളിര്‍ക്കുന്ന ആത്മീയ നിര്‍വൃതിയുമായി ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ മലയാളി ഹാജിമാര്‍ പ്രവാചക നഗരിയായ മദീനയില്‍. ഹാജിമാര്‍ക്ക് മദീന കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. മധുരപലഹാരങ്ങളും ചൂടുള്ള കഞ്ഞിയും നല്കി കെഎംസിസി പ്രവര്‍ത്തകര്‍ ഹാജിമാരെ വരവേറ്റു. 946 ഹാജിമാരാണ് ആദ്യ ദിവസം മദീനയിലെത്തിയത്. ഹജ്ജ് പൂര്‍ത്തിയാക്കി മദീനയിലെത്തിയ ഹാജിമാര്‍ക്ക് എല്ലാവിധ സഹായങ്ങളും ഒരുക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സൈദ് മൂന്നിയൂര്‍,ശരീഫ് കാസര്‍കോട്,അഷ്റഫ് അഴിഞ്ഞിലം,നഫ്സല്‍ മാഷ്,അഷറഫ് ഓമാനൂര്‍,നാസര്‍ തടത്തില്‍,ജലീല്‍ കുറ്റിയാടി,റഫീഖ് ഒകെ,സൈനുല്‍ ആബിദ് മലയില്‍,ഷാജഹാന് ചാലിയം,ഫസ്ലുറഹ്മാന് പുറങ്ങ്,ഷാഫി വളാഞ്ചേരി,ഗഫൂര്‍ അടിവാരം,ഷമീര്‍ അണ്ടോണ സ്വീകരണത്തിന് നേതൃത്വം നല്കി. ഹാജിമാര്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമായി ഇന്ത്യന്‍ ഹജ്ജ് മിഷന് സ്കൈ വ്യൂ,സറായ അമല്‍, കോണ്‍കോര്‍ഡ് ഉള്‍പ്പെടെയുള്ള വിവിധ ഹോട്ടലുകളില്‍ മികച്ച താമസ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
പ്രവാചകന്റെ മണ്ണില്‍ കാലുകുത്തിയ ഓരോ ഹാജിക്കും ആശ്വാസവും ആതിഥ്യവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎംസിസി പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി മെഹ്റം ഇല്ലാത്ത വനിതാ ഹാജിമാരെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിനും മദീന കെഎംസിസി വനിതാ വിങ് പ്രവര്‍ത്തകരും കുട്ടികളും സജീവമായി രംഗത്തുണ്ട്. മദീനയിലെത്തുന്ന ഹാജിമാര്‍ ഏകദേശം എട്ട് ദിവസത്തോളം ഇവിടെ തങ്ങും. ഈ ദിവസങ്ങളില്‍ മസ്ജിദുന്നബവിയും മറ്റു ചരിത്ര പ്രധാന സ്ഥലങ്ങളും സന്ദര്‍ശിക്കാന്‍ അവര്‍ക്ക് അവസരമുണ്ടാകും. ശേഷം ഇവിടെ നിന്നു തന്നെ ഹാജിമാര്‍ നാട്ടിലേക്ക് മടങ്ങും.
ഹാജിമാരെ സ്വീകരിക്കുന്നതിനും തിരികെ മടങ്ങുമ്പോള്‍ സമ്മാനപ്പൊതികള്‍ നല്കി യാത്ര അയക്കുന്നതിനും കെഎംസിസി വിവിധ ഏരിയ,ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വരും ദിവസങ്ങളിലും കൂടുതല്‍ ഹാജിമാര്‍ മദീനയിലെത്തും. എല്ലാ ഹാജിമാര്‍ക്കും സുരക്ഷിതവും സുഖകരവുമായ താമസം ഉറപ്പാക്കാനും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കെഎംസിസി പ്രവര്‍ത്തകര്‍ പൂര്‍ണ സജ്ജരാണെന്ന് നേതാക്കള്‍ അറിയിച്ചു. ഹജ്ജ് യാത്രയുടെ അവസാന പാദത്തില്‍ പുണ്യഭൂമിയിലെത്തുന്ന ഹാജിമാര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുകയാണ് മദീന കെഎംസിസി.