
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ആര്‍ടിഎ 1.1 ബില്യണ്‍ ദിര്‍ഹമിന്റെ കരാര്‍ ഒപ്പിട്ടു
ദുബൈ: നഗരത്തിലെ പൊതുഗതാഗത സംവിധാനത്തെ കൂടുതല്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ദുബൈ ആര്‍ടിഎ 637 പരിസ്ഥിത സൗഹൃദ ബസുകള്‍ നിരത്തിലിറക്കും. ഇതു സംബന്ധിച്ച് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) 1.1 ബില്യണ്‍ ദിര്‍ഹമിന്റെ കരാറില്‍ ഒപ്പുവച്ചു. ‘യൂറോ 6’ ലോ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്ന 40 ഇലക്ട്രിക് ബസുകള്‍ ഇതില്‍ ഉള്‍പ്പെടും. യുഎഇയിലെ ഏറ്റവും വലിയ വാഹന കരാറാണിത്. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായാണ് ബസുകള്‍ എത്തുക.
അടുത്ത വര്‍ഷത്തെ യുഐടിപി ഗ്ലോബല്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് സമ്മിറ്റിന് ആതിഥേയത്വം വഹിക്കാന്‍ ദുബൈയെ തിരഞ്ഞെടുത്തത് എമിറേറ്റിന്റെ വര്‍ധിച്ചുവരുന്ന ആഗോള പ്രൊഫൈലിനെയും അതിന്റെ സംയോജിത അടിസ്ഥാന സൗകര്യങ്ങളുടെയും മികവിനെ പ്രതിഫലിപ്പിക്കുന്നുവെന്ന് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എക്സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ഡയരക്ടര്‍ ജനറലും ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ പറഞ്ഞു. ‘പ്രധാന അന്താരാഷ്ട്ര പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ ദുബൈയുടെ ആഗോള സ്ഥാനവും നൂതന പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമതയും അടയാളപ്പെടുത്തുന്നവെന്നും അല്‍ തായര്‍ പറഞ്ഞു. ദുബൈയിലെ പൊതുഗതാഗത സംവിധാനം 2006 ലെ 6% ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം 21.6% ആയാണ് ഉയര്‍ന്നിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളിലും സേവന വിപുലീകരണത്തിലും നടന്നുകൊണ്ടിരിക്കുന്ന നിക്ഷേപങ്ങളാണ് ഇതിനു കാരണമായത്.
പുതിയ ബസുകളിലൂടെ സര്‍വീസുകള്‍ കൂടുതല്‍ വികസിപ്പിക്കുകയും ദുബൈയുടെ ദീര്‍ഘകാല സുസ്ഥിരതാ ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അല്‍ തായര്‍ അഭിപ്രായപ്പെട്ടു. 2050 ഓടെ 100% ഇലക്ട്രിക്, ഹൈഡ്രജന്‍ പവര്‍ പബ്ലിക് ബസ് ഫഌറ്റിലേക്ക് മാറാനുള്ള ആര്‍ടിഎയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ബസുകള്‍ നിരത്തിലിറക്കുന്നത്.