
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: യുഎഇയിലെ കൗമാരക്കാര്‍ക്കും ഇനി ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് എടുക്കാം. കൗമാരക്കാര്‍ക്ക് സുരക്ഷിതരായിരിക്കാനും മാതാപിതാക്കള്‍ക്ക് മനസ്സമാധാനം നല്കുന്നതിനുമാണ് ‘കൗമാര അക്കൗണ്ടുകള്‍’ ആരംഭിക്കുന്നതെന്ന് മെറ്റ വ്യക്തമാക്കി. ബുധനാഴ്ച ദുബൈ എമിറേറ്റ്സ് ടവേഴ്സില്‍ നടന്ന യൂത്ത് സമ്മിറ്റിലാണ് 16 വയസിനു താഴെയുള്ളവര്‍ക്കായി
മെറ്റ ടീന്‍ അക്കൗണ്ട് ലോഞ്ച് ചെയ്തത്. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ സുരക്ഷിതമായ ഉള്ളടക്കം നല്‍കുന്നതും പ്രായത്തിന് അനുയോജ്യമായ ഓണ്‍ലൈന്‍ അനുഭവങ്ങള്‍ പങ്കുവക്കുന്നതുമായ ക്രമീകരണങ്ങളോടെയാണ് മെറ്റ അവതരിപ്പിച്ചിട്ടുള്ളത്. രക്ഷിതാക്കള്‍,മനഃശാസ്ത്രജ്ഞര്‍,സുരക്ഷാ വിദഗ്ധര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ക്ക് അനുസൃതമായി നിര്‍മിച്ച ഇന്‍സ്റ്റാഗ്രാം കൗമാര അക്കൗണ്ടുകള്‍ ആര്‍ക്കൊക്കെ കൗമാരക്കാരെ ബന്ധപ്പെടാം,അവര്‍ക്ക് കാണാന്‍ കഴിയുന്ന ഉള്ളടക്കം,പ്ലാറ്റ്ഫോമില്‍ അവര്‍ എത്ര സമയം ചെലവഴിക്കുന്നു എന്നിവ പരിമിതപ്പെടുത്തുന്ന നിരവധി ‘ബില്‍റ്റ് ഇന്ട പരിരക്ഷകള്‍ നല്‍കുന്നതാണ്.
യുഎഇയിലെ 16 വയസ്സിന് താഴെയുള്ള കൗമാരക്കാരെ സ്വയമേവ ഈ അക്കൗണ്ടുകളില്‍ ഉള്‍പ്പെടുത്തും. കൂടാതെ ഏതെങ്കിലും സംരക്ഷണ ക്രമീകരണങ്ങള്‍ കര്ശനമല്ലാത്തതാക്കാന് മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ അനുമതി ആവശ്യമാണെന്നും മെറ്റ വ്യക്തമാക്കി. യൂത്ത് സമ്മിറ്റില്‍ ഇന്‍സ്റ്റാഗ്രാമിന്റെ സുരക്ഷാ,മേല്‍നോട്ട ഉപകരണങ്ങള്‍ പങ്കുവെക്കുന്നതിനും കൗമാരക്കാര്‍ക്ക് ആരോഗ്യകരമായ പിന്തുണ നല്കുന്നതിനുമുള്ള മികച്ച രീതികള്‍ അവലംബിക്കുന്നതിനുള്ള ശില്പശാല നടന്നു. അറബ് ചൈല്‍ഡ് സമ്മിറ്റ് സഹസ്ഥാപകയും മാധ്യമ പ്രവര്‍ത്തകയും പുസ്തക രചയിതാവുമായ ഹെലന് ഫാര്‍മര്‍,വിദ്യാഭ്യാസ വിചക്ഷണ ദീമ അല്‍ അലാമി,ലൈറ്റ്ഹൗസ് അറേബ്യയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.തന്യ ധരംഷി എന്നിവര്‍ നേതൃത്വം നല്കി.