
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
സിസിഎഫ് മുന്‍ ചെയര്‍മാനായിരുന്ന പിര്‍ലോഗിനെ അഴിമതി കേസിലാണ് അറസ്റ്റ് ചെയ്തത്
അബുദാബി: അതിര്‍ത്തി കടന്നുള്ള അഴിമതി കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഇന്റര്‍പോള്‍ കമ്മീഷന് ഫോര്‍ ദി കണ്ട്രോള് ഓഫ് ഫയല്‍സിന്റെ (സിസിഎഫ്) മുന്‍ ചെയര്‍മാനും മൊള്‍ഡോവന്‍ പൗരനുമായ വിറ്റാലി പിര്‍ലോഗിനെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് അധികൃതരുടെ അഭ്യര്‍ത്ഥനപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് നോട്ടീസിനെ തുടര്‍ന്നാണ് കഴിഞ്ഞ 15ന് പിര്‍ലോഗിനെ അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമയ്ക്കല്‍,കൈക്കൂലി വാഗ്ദാനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സാമൂഹിക,അന്താരാഷ്ട്ര സുരക്ഷ ഉറപ്പാക്കുന്നതിനുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായി,നിയമ നിര്‍വഹണ ഏജന്‍സികളും ആഗോള സംഘടനകളും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര,പ്രാദേശിക പങ്കാളികളുമായി നിരന്തരമായി നടത്തിയ ഏകോപനൊടുവലാണ് പിര്‍ലോഗിനെ അറസ്റ്റ് ചെയ്തതെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രൊഫഷണലിസത്തെയും ദൃഢനിശ്ചയത്തെയും ഫ്രഞ്ച് അധികൃതര്‍ പ്രശംസിച്ചു. ഇത്തരം ഏകോപിത നടപടി രാജ്യാന്തര കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം അടിവരയിടുന്നുവെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പറഞ്ഞു.