സീതി ഹാജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 9ന്
അഞ്ച് അറബ് രാജ്യങ്ങള്‍ പൂര്‍ണമായും ഇരുട്ടിലാകും

ദുബൈ: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം 2027 ഓഗസ്റ്റ് 2ന്. അഞ്ച് അറബ് രാജ്യങ്ങളെ പൂര്‍ണമായും ഇരുട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നതാകും ഈ സൂര്യഗ്രഹണമെന്ന് നാസ വ്യക്തമാക്കി. അപൂര്‍വമായ ഈ ആകാശ പ്രതിഭാസം മൊറോക്കോ,അള്‍ജീരിയ,ടുണീഷ്യ,ലിബിയ,ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് ഇരുട്ടിലാക്കുക. സഊദി അറേബ്യയുടെയും യെമനിന്റെയും ചില ഭാഗങ്ങളിലും സൂര്യഗ്രഹണം ബാധിക്കും.
ഈ ജ്യോതിശാസ്ത്ര വിസ്മയം നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പൂര്‍ണ സൂര്യഗ്രഹണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ആറു മിനുട്ടും 26 സെക്കന്റും വരെ പൂര്‍ണ അന്ധകാരം നീണ്ടുനില്‍ക്കും. 2009ന് ശേഷമുള്ള ഏറ്റവും ദൈര്‍ഘ്യമേറിയ ഗ്രഹണമായിരിക്കുമിത്, 2114 വരെ സമാനമായ സൂര്യഗ്രഹണം വീണ്ടും സംഭവിക്കില്ലെന്നും നാസയുടെ ജ്യോതിശാസ്ത്രജ്ഞര്‍ പറഞ്ഞു.


