
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: വ്യാജ പരസ്യങ്ങള്‍ വഴിയുള്ള ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങി പണം നഷ്ടപ്പെടാതിരിക്കാന്‍ ജാഗരൂകരായിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്കി. ഓണ്‍ലൈന്‍ തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെയും സംശയാസ്പദമായ ലിങ്കുകള്‍ അല്ലെങ്കില്‍ സെര്‍ച്ച് എഞ്ചിനുകളിലെ വ്യാജ പരസ്യങ്ങള്‍, വ്യാജ ജോലി ഓഫറുകള്‍,റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് എന്നിവയിലൂടെ ഇരകളെ വശീകരിക്കുന്നതിനെതിരെയും അബുദാബി പൊതുസമൂഹത്തിന് മുന്നറിയിപ്പ് നല്കി.
ഓണ്‍ലൈന്‍വഴി സാധനങ്ങള്‍ വാങ്ങിക്കുമ്പോഴോ എന്തെങ്കിലും മറ്റു സേവനങ്ങള്‍ അഭ്യര്‍ത്ഥിക്കുമ്പോഴോ അംഗീകൃത ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ചില തട്ടിപ്പുകാര്‍ വിലകുറവാണെന്ന രീതിയില്‍ പരസ്യങ്ങള്‍ നല്കി ചൂഷണം ചെയ്ത് ഇരകളെ കുടുക്കുന്നുണ്ട്. ഔദ്യോഗിക സ്ഥാപനങ്ങളോ അറിയപ്പെടുന്ന കമ്പനികളോ ആണെന്ന് തോന്നിപ്പിക്കുന്ന വ്യാജ വെബ്സൈറ്റുകള്‍ വഴി സാമ്പത്തിക വിവരങ്ങള്‍ ശേഖരിക്കുന്ന രീതി നടക്കുന്നുണ്ടെന്ന് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടര്‍ ഡയരക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് സുഹൈല്‍ അല്‍ റാഷിദി പറഞ്ഞു.
ഓണ്‍ലൈന്‍ ലിങ്കുകളുടെ ആധികാരികത പരിശോധിക്കുകയും വിശ്വസനീയമല്ലാത്ത ഏതെങ്കിലും കക്ഷിയുമായി ബാങ്കിങ് അല്ലെങ്കില്‍ വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും കൈമാറ്റം ചെയ്യപ്പെടുരുത്. സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിച്ചതോ അറിയപ്പെടുന്ന ആപ്പ് സ്റ്റോറുകളില്‍ (ആപ്പ് സ്റ്റോര്‍,ഗൂഗിള്‍ പ്ലേ) ലഭ്യമായതോ ആയ ഔദ്യോഗിക ആപ്ലിക്കേഷനുകളെ മാത്രം ആശ്രയിക്കാനും അദ്ദേഹം ഉപയോക്താക്കളോട് അഭ്യര്‍ത്ഥിച്ചു.
അക്കൗണ്ട് അല്ലെങ്കില്‍ കാര്‍ഡ് വിവരങ്ങള്‍,ഓണ്‍ലൈന്‍ ബാങ്കിങ് പാസ്വേഡുകള്,എടിഎം പിന് നമ്പറുകള്‍,സുരക്ഷാ കോഡ് (സിസിവി) പാസ്വേഡുകള് എന്നിവയുള്‍പ്പെടെ രഹസ്യ വിവരങ്ങള്‍ ആരുമായും പങ്കിടരുതെന്ന് അബുദാബി പൊലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും വഞ്ചനാ പരമായ ശ്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 8002626 എന്ന കോള്‍ സെന്ററില്‍ വിളിക്കുകയോ, 2828 എന്ന നമ്പറിലേ ക്ക് ടെക്സ്റ്റ് സന്ദേശം അയച്ചോ, അബുദാബി പോലീസിന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍, ഫോണിലെ പോലീസ് സ്റ്റേഷന് സേവനം എന്നീ ഏതെങ്കിലും വഴി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.