
കണ്ണൂര്‍ സ്വദേശി ഒമാനില്‍ മരണപെട്ടു
അല്‍ഐന്‍: ഇന്റര്‍നാഷണല്‍ മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷനും (ഐഎംഎംഎഎഫ്) യുഎഇ ജിയുജിറ്റ്സുവും സംയുക്തമായി സംഘടിപ്പിക്കുന്ന ആറാമത് യൂത്ത് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിനെ വരവേല്‍ക്കൊനൊരുങ്ങി അല്‍ഐന്‍. ജൂലൈ 21 മുതല്‍ 27 വരെ അല്‍ ഐനിലെ അഡ്നെക് സെന്ററില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമാക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ആതിഥേയത്വം വഹിക്കും. അല്‍ഐനില്‍ ആദ്യമായി നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള 1,000ത്തിലധികം പുരുഷ-വനിതാ താരങ്ങളാണ് പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നതിന് ഇമാറാത്തി സ്പോര്‍ട്സിന് നല്കിയ നിരന്തര പിന്തുണയ്ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും യുഎഇ ജിയുജിറ്റ്സു ആന്‍ഡ് മിക്സഡ് മാര്‍ഷല്‍ ആര്‍ട്സ് ഫെഡറേഷന്റെ ചെയര്മാന് അബ്ദുല്‍ മുനെം അല്‍ സഈദ് മുഹമ്മദ് അല്‍ഹാഷ്മി നന്ദി അറിയിച്ചു.
മിക്സഡ് ആയോധനകലകളുടെ വികസനത്തിനുള്ള ആഗോള കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും അല്‍ഹാഷ്മി വ്യക്തമാക്കി.