
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഇസ്രാഈല്‍ ആക്രണം രൂക്ഷമായ സാഹചര്യത്തിലാണ് പൗരന്മാരെയും താമസക്കാരെയും യുഎഇയിലെത്തിച്ചത്
അബുദാബി: ഇറാനില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമമം എട്ടാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനിലുള്ള നിരവധി പൗരന്മാരെയും താമസക്കാരെയും യുഎഇ ഒഴിപ്പിച്ചു. ഇക്കഴിഞ്ഞ 13ന് ഇറാനു നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന് സൈനികര്‍ കൊല്ലപ്പെട്ടതു മുതല്‍ ഇറാനും ഇസ്രാഈലും തമ്മില്‍ രൂക്ഷമായ ആക്രമണങ്ങള്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം ഇറാന് അധികാരികളുമായി ഏകോപിപ്പിച്ചാണ് യുഎഇ പൗരന്മാരെയും താമസക്കാരെയും ഒഴിപ്പിച്ചത്.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളുമായും യുഎഇ നിരന്തരം തീവ്രമായ നയതന്ത്ര ആശയവിനിമയങ്ങളും കൂടിയാലോചനകളും നടത്തിക്കൊണ്ടിരിക്കുകയാണ്. മേഖലയിലെ ജനങ്ങള്‍ക്ക് സ്ഥിരത,നീതി,സമൃദ്ധി എന്നിവ ഉറപ്പാക്കുന്ന സമഗ്രമായ സമീപനത്തെ അടിസ്ഥാനമാക്കി നയതന്ത്ര സംഭാഷണത്തിന് മുന്‍ഗണന നല്‍കുകയാണ് സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗമെന്ന് യുഎഇ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ഇറാനെ ലക്ഷ്യമിട്ടുള്ള ഇസ്രാഈലിന്റെ സൈനികാക്രമണം ശക്തമായ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇറാനോടും അവിടത്തെ ജനങ്ങളോടും യുഎഇയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തിരുന്നു. ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോ ണ് സംഭാഷണത്തിലാണ് യുഎഇ പ്രസിഡന്റ് ഐക്യ ദാര്‍ഢ്യം അറിയിച്ചത്. വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ഇത് സമാധാനത്തിലും സുരക്ഷയിലുമുണ്ടാക്കുന്ന വീഴ്ചയെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തിരുന്നു.
ഇറാനിലെ മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങള്‍,തെഹ്റാനിലെ ആണവായുധ ഗവേഷണ സ്ഥാപനം,പടിഞ്ഞാറന്‍,മധ്യ ഇറാനിലെ സൈനിക ആസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങളാണ് ഇസ്രാഈല്‍ ഒറ്റരാത്രികൊണ്ട് തകര്‍ത്തത്. ഇന്നലെ പുലര്‍ച്ചെ ഇറാന് പുതിയ മിസൈല്‍ ആക്രമണവും നടത്തിയിരുന്നു.
ഇസ്രാഈലിന്റെ തെക്കന്‍ നഗരമായ ബീര്‍ഷെബയിലെ റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകള്‍,ഓഫീസ് കെട്ടിടങ്ങള്‍,വ്യാവസായിക സൗകര്യങ്ങള്‍ എന്നിവയ്ക്ക് സമീപമാണ് ആക്രമണം നടത്തിയത്.