
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഫുഡ് ഗ്രോസറി റീട്ടെയില്‍ രംഗത്തെ മികച്ച സേവനത്തിനാണ് അവാര്‍ഡ്
ദുബൈ: ഫുഡ് ഗ്രോസറി റീട്ടെയില്‍ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് ഗോള്‍ഡന്‍ സ്പൂണ്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി ലുലു. മോസ്റ്റ് അഡ്മേര്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ ഏഫ് ദി ഇയര്‍,മോസ്റ്റ് അഡ്മേര്‍ഡ് മാര്‍ക്കറ്റിങ് കാമ്പയിന് ഓഫ് ദി ഇയര്‍ പുരസ്കാരങ്ങളാണ് ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്സിന് ലഭിച്ചത്. റീട്ടെയില്‍ മേഖലയിലെ ഏറ്റവും മികച്ച മാര്‍ക്കറ്റിങ് കാമ്പയിനുകളും പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് പുരസ്കാരങ്ങള്‍. യുഎഇയുടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് മികച്ച പിന്തുണ നല്കുന്ന മാര്‍ക്കറ്റിങ് സ്ട്രാറ്റജികളും ഉപഭോക്താക്കള്‍ക്ക് നല്കുന്ന മികച്ച സേവനവും കണക്കിലെടുത്താണ് അവാര്‍ഡ്. ഫുഡ് ഗ്രോസറി റീട്ടെയില്‍ മേഖലയിലെ മികച്ച പുരസ്കാരങ്ങളിലൊന്നാണ് ഇമേജസ് റീട്ടെയില്‍ ഗോള്‍ഡന്‍ സ്പൂണ്‍ അവാര്‍ഡ്. അഡ്നോക്,ഡാന്യൂബ്,റൂട്ട്സ്,ഗ്രാന്‍ഡിയോസ്,പാപ്പാ ജോണ്‍സ്,സുഷി ലൈബ്രറി,യൂണിയന്‍കോപ്പ് എന്നിവയാണ് ഗോള്‍ഡന്‍ സ്പൂണ്‍ അവാര്‍ഡ് ലഭിച്ച മറ്റു പ്രമുഖ കമ്പികള്‍.