
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
നിലമ്പൂര്‍ പീവീസ് പബ്ലിക് സ്കൂളുമായി ചേര്‍ന്നാണ് യാത്ര സംഘടിപ്പിക്കുന്നത്
അബുദാബി: പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് അബുദാബി കെഎംസിസി എജ്യുടൂര് ഒരുക്കുന്നു. നിലമ്പൂര്‍ പീവീസ് പബ്ലിക് സ്കൂളിന്റെ സഹകരണത്തോടെയാണ് അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനയാത്ര ഒരുക്കുന്നത്. ജുലൈ 25 മുതല്‍ 29 വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നേരിട്ടറിയാനും പ്രഗത്ഭരായ പ്രതിഭകളുമായി സംവദിക്കാനുമുള്ള അവസരമാണ് ഇതലൂടെ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കൈവരുന്നത്. പ്രവാസ ലോകത്തെ പഠനത്തിരക്കുകളില്‍ നിന്ന് നാട്ടിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എജ്യുടൂറിലൂടെ വൈജ്ഞാനിക കൗതുകങ്ങള്‍ കൂടുതല്‍ അറിയാനും ആസ്വദിക്കാനും സാധിക്കും. പ്രവാസി വിദ്യാര്‍ഥികളുടെ ഭാവിയെ ആഴത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്ന വൈജ്ഞാനിക യാത്രയാണ് അബുദാബി കെഎംസിസി ഒരുക്കുന്നത്. കോഴിക്കോട് ഐഐഎം,എന്‍ഐടി,തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി,ഐഐഎസ്ഇആര്‍,പെരിന്തല്‍മണ്ണയിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വീസ്, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന വിദ്യാര്‍ഥികള്‍ പ്രമുഖ മാനേജ്മെന്റ് വിദഗ്ധന്‍ ഡോ.ദേബാഷിഷ് ചാറ്റര്‍ജി,ഗ്രാന്റ് മാസ്റ്റര്‍ ഡോ.ജിഎസ് പ്രദീപ്,കലക്ടര്‍ അദീല അബ്ദുല്ല ഐഎഎസ്,കരിയര്‍ ഗുരു ഡോ.പിആര്‍ വെങ്കിട്ടരാമന്,മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ഉണ്ണി ബാലകൃഷ്ണന് എന്നിവരുമായി സംവദിക്കും.
കരിയര്‍ യാത്രയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ 024919551,0097124919551, 00971554720707 നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂറലി കല്ലുങ്ങല്‍,പീവീസ് പബ്ലിക് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഹാരിസ് മടപ്പള്ളി,കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി ടികെ അബ്ദുസ്സലാം എന്നിവര്‍ അറിയച്ചു.