
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഇന്ത്യയിലും വിദേശത്തും കേരളത്തിന്റെ യശസുയര്‍ത്തിയ രാജ്യാന്തര വോളിബോള്‍ താരവും അര്‍ജുന അവാര്‍ഡ് ജേതാവുമായ ജിമ്മിജോര്‍ജിന്റെ സ്മരണാര്‍ത്ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ജിമ്മിജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് 25ന് തുടങ്ങുമെന്ന് സംഘടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിരവധി വിദേശ ടീമുകളും അന്താരാഷ്ട്ര താരങ്ങളും പങ്കെടുക്കും. 25,26,27, 28,29 തിയ്യതികളില്‍ രാത്രി 8 മണിമുതല്‍ 12 മണിവരെ അബുദാബി സ്പോര്‍ട്സ് ഹബ്ബിലാണ് മത്സരങ്ങള്‍.
യുഎഇ നാഷണല്‍ ടീം, എല്‍എല്‍എച്ച് ഹോസ്പിറ്റല്‍,ഒണ്‍ലി ഫ്രഷ്,വേദ ആയുര്‍വേദിക്,റഹ്മത്ത് ഗ്രൂപ്പ് ഓഫ് ആയുര്‍ കെയര്‍,ഓള് സ്റ്റാര്‍ യുഎഇ എന്നീ ആറ് പ്രമുഖ ടീമുകളിലായി യുഎഇ ഉള്‍പ്പെടെ ജിസിസി രാജ്യങ്ങളില്‍ നിന്നും ഇന്ത്യ,ഈജിപ്ത്,ലബനാന്,ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുമുള്ള പ്രഗത്ഭ താരങ്ങള്‍ കളത്തിലിറങ്ങും. ലീഗ് കം നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ് മത്സരം നടക്കുക. സെമിഫൈനല്‍ ഉള്‍പ്പെടെ രണ്ടു മത്സരങ്ങളാണ് ഓരോ ദിവസവുമുണ്ടാവുക. വിജയികള്‍ക്ക് ആകെ ഒരുലക്ഷം ദിര്‍ഹമാണ് സമ്മാനമായി നല്‍കുന്നത്. ചാമ്പ്യന്മാര്ക്ക് എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ നല്കുന്ന എവര്‍ റോളിങ് ട്രോഫിയും 50,000 ദിര്‍ഹം ക്യാഷ് പ്രൈസും രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയും 30,000 ദിര്‍ഹവും സമ്മാനിക്കും. മികച്ച കളിക്കാരന്,ഒഫെന്ഡര്,ബ്ലോക്കര്‍,സ്റ്റെര്‍,ലിബ്റോ,പ്രോമിസിങ് പ്ലെയര്‍ എന്നിവര്‍ക്ക് വ്യക്തിഗത അവാര്‍ഡും ക്യാഷ് പ്രൈസും നല്‍കും. മുന്‍കാലങ്ങളില്‍ വലിയ ജനപങ്കാളിത്തത്തോടെ നടന്ന വോളിബോള്‍ ടൂര്‍ണമെന്റ് ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍,അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റിന്റെ സില്‍വര്‍ ജൂബിലി എഡിഷന് കൂടിയാണിത്.
കേരള സോഷ്യല്‍ സെന്റര്‍ ജിമ്മി ജോര്‍ജ് സ്മാരക ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് പ്രമുഖ താരവും കൊച്ചി കസ്റ്റംസ് സൂപ്രണ്ടുമായ എസ്എ മധുവിന് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ കെഎസ്സി പ്രസിഡന്റ് എകെ ബീരാന്‍കുട്ടി,ജനറല്‍ സെക്രട്ടറി നൗഷാദ് യൂസുഫ്,ട്രഷറര്‍ വിനോദ് രവീന്ദ്രന്,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് റീജണല്‍ ഡയരക്ടര്‍ ഡോ.നരേന്ദ്ര ഡി സോണിഗ്ര,വേദ ആയുര്‍ എംഡി റജീഷ് കൊച്ചുമലത്തില്,ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ സലീം ചിറക്കല്‍,സ്പോര്‍ട്സ് സെക്രട്ടറി മുഹമ്മദലി പങ്കെടുത്തു.