
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പുതിയ മാരിടൈം നാവിഗേഷന്‍ സെന്ററിന് യുഎഇ മന്ത്രിസഭ അംഗീകാരം നല്കി. ലോകത്ത് സമുദ്രമേഖലയില്‍ മുന്‍നിരയിലെത്താനുള്ള ചുവടുവയ്പ്പിന്റെ ഭാഗമായാണ് പുതിയ നാവിഗേഷന്‍ കേന്ദ്രം സ്ഥാപിക്കുന്നത്. ശക്തവും സുസ്ഥിരവുമായ സമുദ്ര ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള യുഎഇയുടെ ദീര്‍ഘകാല ദര്‍ശനത്തിന്റെ ഭാഗമായാണ് നാവിഗേഷന്‍ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നതെന്ന് ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. രാജ്യത്തിന്റെ സമുദ്ര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമുദ്ര കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ മാരിടൈം നാവിഗേഷന്‍ സെന്റര്‍ രാജ്യത്തിന്റെ സമുദ്ര ഗതാഗതം ട്രാക്ക് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും പ്രധാന പങ്ക് വഹിക്കും. സമുദ്ര പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമുള്ള സിംഗിള്‍ വിന്ഡോയായും ഇത് പ്രവര്‍ത്തിക്കും.
സമുദ്ര മേഖലയുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിനും രാജ്യത്തിന്റെ ജലാശയങ്ങളെ സംരക്ഷിക്കുന്നതിനും യുഎഇയുടെ സമ്പദ്വ്യവസ്ഥയില് മേഖലയുടെ സംഭാവന ശക്തിപ്പെടുത്തുന്നതിനുമായി സമുദ്ര മേഖലയിലെ എല്ലാ പ്രധാന പങ്കാളികളുമായും കേന്ദ്രം ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും മന്ത്രി അല്‍ മസ്രൂയി ഊന്നിപ്പറഞ്ഞു. യഎഇയുടെ സമുദ്രങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഭാവി നയങ്ങളെയും തീരുമാനങ്ങളെയും നയിക്കാനും സഹായിക്കുന്ന ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാണ് നാവിഗേഷന്‍ കേന്ദ്രം.