
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റോമില്‍ നടന്ന പാര്‍ലമെന്ററി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനത്തില്‍ യുഎഇ എഫ്എന്‍സി സ്പീക്കര്‍ സഖര്‍ ഘോബാഷാണ് ഇക്കാര്യം വ്യക്തമാക്കിയത്
റോം: സ്ഥാപിത കാലംതൊട്ട് യുഎഇ ദര്‍ശനാത്മകവും മാനുഷികവുമായ പാത പിന്തുടര്‍ന്നിട്ടുണ്ടെന്നും അത് സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും മതാന്തര സംവാദത്തിന്റെയും ആഗോള സമാധാനത്തിന്റെയും മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രനിര്‍മാണ മാതൃകയാണെന്നും യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ (എഫ്എന്‍സി) സ്പീക്കര്‍ സഖര്‍ ഘോബാഷ് പറഞ്ഞു. ഇന്റര്‍പാര്‍ലമെന്ററി യൂണിയനും (ഐപിയു) ഇറ്റാലിയന്‍ പാര്‍ലമെന്റും സംയുക്തമായി റോമില്‍ സംഘടിപ്പിച്ച രണ്ടാമത് പാര്‍ലമെന്ററി ഇന്റര്‍ഫെയ്ത്ത് ഡയലോഗ് സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2019ല്‍ അബുദാബിയില്‍ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള രേഖയെ മതാന്തര,സാംസ്കാരിക ബന്ധങ്ങളിലെ പരിവര്‍ത്തനാത്മക നാഴികക്കല്ലായി ഘോബാഷ് എടുത്തുപറഞ്ഞു. ഈ രേഖ കേവലം പ്രഖ്യാപനം മാത്രമായിരുന്നില്ല,മറിച്ച് മതവിശ്വാസങ്ങളെ മറികടക്കുന്ന ഒരു ധാര്‍മികവും ദാര്‍ശനികവുമായ ചട്ടക്കൂടായിരുന്നു, എല്ലാ ബന്ധങ്ങള്‍ക്കും മീതെ മനുഷ്യന്റെ അന്തസിനെ ഉയര്‍ത്തുന്ന പുതിയ ആഗോള ധാര്‍മികത സ്ഥാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വ്യത്യസ്ത ഭാഷകള്‍,സംസ്കാരങ്ങള്‍,മതപാരമ്പര്യങ്ങള്‍ എന്നിവ നിലനില്‍ക്കെ തന്നെ അന്തസിലും വിശ്വാസത്തിലും സുരക്ഷിതത്വത്തിലും സമാധാനത്തിലും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന മൂല്യങ്ങളാല്‍ ഏകീകരിക്കപ്പെട്ട ജനങ്ങളുടെ പ്രതിനിധികളായാണ് നമ്മള് ഒത്തുകൂടുന്നതെന്നും ഘോബാഷ് വ്യക്തമാക്കി. മനുഷ്യത്വത്തിന്റെയും പൗര വികസനത്തിന്റെയും ചരിത്ര കേന്ദ്രമായി വര്‍ത്തിക്കുന്ന റോമില്‍ സമ്മേളനം നടത്തുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഉദ്ദരിച്ചു. നൂറ്റാണ്ടുകളായി,തത്വചിന്ത,രാഷ്ട്രീയം,നിയമം,പൗരത്വം,ബഹുസ്വരത എന്നീ മേഖലകളില്‍ രാഷ്ട്രങ്ങള്‍ ഇടപഴകുന്ന സക്രിയ നാഗരിക പാതയാണ് റോമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്ററി നേതാക്കള്‍,അന്താരാഷ്ട്ര സംഘടനകള്‍,വിശ്വാസാധിഷ്ഠിത സ്ഥാപനങ്ങള്‍,സിവില്‍ സൊസൈറ്റി പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ ഇന്റര്‍പാര്‍ലമെന്ററി യൂണിയന് പ്രസിഡന്റും ടാന്‍സാനിയ സ്പീക്കറുമായ ടുലിയ ആക്സണ്‍ അധ്യക്ഷനായി. ചേംബര്‍ ഓഫ് ഡെപ്യൂട്ടീസ് ഓഫ് ഇറ്റലി പ്രസിഡന്റ് ലോറെന്‍സോ ഫോണ്ടാന,ഇറ്റലി സെനറ്റ് പ്രസിഡന്റ് ഇഗ്നാസിയോ ലാ റുസ്സ,യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ പങ്കെടുത്തു.