
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: മയക്കുമരുന്ന് ഗുളികകള്‍ വിതരണം ചെയ്യാനുള്ള ശ്രമത്തിനിടെ രണ്ടു അറബ് വംശജരെ പൊലീസ് അറസ്റ്റ് ചെയ്തു. ടാസ്ക് ഫോഴ്സിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മയക്കുമരുന്ന് ഗുളികകള്‍ സൂക്ഷിച്ച രണ്ടു സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. മറ്റൊരു സ്ഥലത്ത് നിന്ന് മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച എക്സ്കവേറ്ററും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയുമായി പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹാംബര്‍ഗില്‍ നിന്ന് യുഎഇയിലെ ഒരു തുറമുഖത്തേക്കാണ് ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കുന്നത്. പ്രതികളിലൊരാള്‍ ഇതിനു വേണ്ടി മാത്രം വിസിറ്റ് വിസയിലെത്തിയതാണ്. സംഘത്തിന് സാമ്പത്തിക സഹായം നല്കുന്ന സൂത്രധാരന്‍ രാജ്യത്തിന് പുറത്താണെന്ന് പ്രതികള്‍ പറഞ്ഞു.