
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇയില്‍ പിതൃദിനാചരണത്തെ അര്‍ത്ഥസമ്പന്നമാക്കി പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പിതാവോര്മകള്. പിതാവിന്റെ തഴുകലും തലോടലുമേറ്റു വളര്‍ന്നതിന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ക്കൊപ്പം രാഷ്ട്രത്തിനും സമൂഹത്തിനും ശൈഖ് സായിദ് നല്കിയ വിലപ്പെട്ട സംഭാവനകളെ അനുസ്മരിച്ചാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇന്നലെ എക്സില്‍ എഴുതിയത്. ‘നമ്മുടെ രാഷ്ട്രപിതാവ് ശൈഖ് സായിദ് ജ്ഞാനിയായ ഉപദേഷ്ടാവും തന്റെ കുട്ടികള്‍ക്കും രാഷ്ട്രത്തിനും പ്രചോദനാത്മക മാതൃകയുമായിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യം നമ്മുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും തുടര്‍ച്ചയായ വികസനത്തെ രൂപപ്പെടുത്തുന്നത് ഇന്നും തുടരുകയാണ്.
പിതൃദിനം ആചരിക്കുമ്പോള്‍, യുഎഇയിലുടനീളമുള്ള പിതാക്കന്മാരെ ഞാന്‍ ഓര്‍ക്കുകയും കുടുംബജീവിതത്തിലും സമൂഹത്തിലും അവര്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ ഞാന്‍ അഭിനന്ദിക്കുകയും ചെയ്യുന്നുവെന്നും ശൈഖ് മുഹമ്മദ് എക്സില്‍ കുറിച്ചു. മറ്റു പല രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി യുഎഇയില്‍ എല്ലാ വര്‍ഷവും ജൂണ്‍ 21നാണ് ഫാദേഴ്സ് ഡേ ആചരിക്കുന്നത്.