
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഗലയായ ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ 256ാമാത് സ്റ്റോര്‍ അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ ചെയര്മാന് എംഎ യൂസഫലിയുടെ സാന്നിധ്യത്തില്‍ സായിദ് സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍ ഡയരക്ടര്‍ എഞ്ചിനീയര്‍ മുഹമ്മദ് അബ്ദുല്ല അല്‍ഹൊസാനി ഉദ്ഘാടനം ചെയ്തു. യുഎഇയുടെ വിഷന്‍ 2030ന് പിന്തുണ നല്‍കുന്നതാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റെന്നും ആഗോള ഷോപ്പിങ് സേവനം യുഎഇയുടെ കൂടുതല്‍ മേഖലകളിലേക്ക് കൂടി ലഭ്യമാക്കുകയാണെന്നും ജിസിസിയില്‍ റീട്ടെയില്‍ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോറെന്നും ചെയര്മാന് എംഎ യൂസുഫലി പറഞ്ഞു. അബുദാബിയില്‍ മാത്രം 18 സ്റ്റോറുകള്‍കൂടി തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി അനേകം ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 125,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പുതിയ ലുലു തുറന്നിട്ടുള്ളത്.
ഹൈപ്പര്‍ മാര്‍ക്കറ്റ് രംഗത്ത് ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന ലുലു ഗ്രോസറി, ഫ്രഷ് ഫുഡ്,ഹോട്ട് ഫുഡ് ബേക്കറി,മത്സ്യം-മാംസം ലൈവ് കൗണ്ടറുകള്‍ അടക്കം ഉപഭോക്താകള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫാഷന്‍ ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും വിപുലമായ ശേഖരവുമായി ലുലു ഫാഷന്‍ സ്റ്റോറും,ഇലക്ട്രോണിക്സ് ഹോം അപ്ലെയന്സുകളുടെ വൈവിധ്യമാര്‍ന്ന ശേഖരവുമാ യി ലുലു കണക്ടും മികച്ച ഷോപ്പിങ് അനുഭവമാണ് സമ്മാനിക്കുക. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങളുടെയും ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള വിപുലമായ ശേഖരവും ലുലുവില്‍ ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ് കൂടുതല്‍ സുഗമമാക്കാന്‍ സെല്‍ ചെക്ക് ഔട്ട് കൗണ്ടറുകള്‍,ഇരുന്നൂറോളം കാറുകള്‍ക്കുള്ള പാര്‍ക്കിങ് സൗകര്യവും സജ്ജമാണ്. ഉദ്ഘാടന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇഒ സെയ്ഫി രൂപാവാല,ലുലു ഗ്ലോബല്‍ ഓപ്പറേ ഷന്‍സ് ഡയരക്ടര്‍ സലിം എംഎ,സിഇഇഒ വിഐ സലീം,ലുലു അബുദാബി ഡയരക്ടര്‍ അബൂബക്കര്‍,റീജണല്‍ ഡയരക്ടര്‍ അജയ്കുമാര്‍ പങ്കെടുത്തു.